ഫ്രെഡറിക്ടൺ : 2026-ലെ ആദ്യത്തെ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം നറുക്കെടുപ്പ് ജനുവരി 13 മുതൽ 15 വരെ ദിവസങ്ങളിൽ ന്യൂബ്രൺസ്വിക് സർക്കാർ നടത്തി. ന്യൂബ്രൺസ്വിക് എക്സ്പ്രസ് എൻട്രി സ്ട്രീം, സ്കിൽഡ് വർക്കർ സ്ട്രീം, സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് സ്ട്രീം എന്നീ മൂന്ന് സ്ട്രീമുകളിലൂടെ ആകെ 379 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.

എൻബി സ്‌കിൽഡ് വർക്കർ സ്ട്രീം നിലവിൽ ജോലിയുള്ളതോ ന്യൂബ്രൺസ്വിക് എംപ്ലോയറിൽ നിന്ന് ജോലി ഓഫർ ലഭിച്ചതോ ആയ വൈദഗ്ധ്യമുള്ള വിദേശ പൗരന്മാർക്കുള്ളതാണ്. ഈ സ്ട്രീമിൽ ആകെ 244 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. ഫ്രഞ്ച് ഭാഷാ നൈപുണ്യമുള്ളവർക്കും പ്രവിശ്യയുടെ പ്രത്യേക മുൻഗണനാ പട്ടികയിൽ ഉള്ളവർക്കുമുള്ള സ്ട്രാറ്റജിക് ഇനിഷ്യേറ്റീവ് സ്ട്രീം വഴി 115 പേർക്കും ഇൻവിറ്റേഷൻ ലഭിച്ചു. പ്രവിശ്യയിൽ നിലവിൽ ജോലി ചെയ്യുന്നവർക്കായി നടന്ന എൻബി എക്സ്പ്രസ് എൻട്രി സ്ട്രീം നറുക്കെടുപ്പിലൂടെ 20 പേർക്കും ഇൻവിറ്റേഷൻ നൽകി.
