വൻകൂവർ : വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വരെ മെട്രോ വൻകൂവറിലും പരിസര പ്രദേശങ്ങളിലും കനത്ത മൂടൽമഞ്ഞ് പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ചില പ്രദേശങ്ങളിൽ ദൃശ്യപരത പൂജ്യത്തോടടുത്തായിരിക്കുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു. മൂടൽമഞ്ഞ് വൻകൂവർ രാജ്യാന്തര വിമാനത്താവളത്തിൽ റദ്ദാക്കലുകൾക്കും കാലതാമസങ്ങൾക്കും കാരണമാകും.

നിലവിലെ അവസ്ഥ അടുത്ത നാലോ അഞ്ചോ ദിവസം നീണ്ടു നിന്നേക്കുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. കൂടാതെ, താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഞ്ഞുവീഴ്ചയും മൂടൽമഞ്ഞും ചേരുമ്പോൾ വിസിബിലിറ്റി കുറയുകയും അപകടസാധ്യത വർധിക്കുമെന്നും ഏജൻസി മുന്നറിയിപ്പ് നൽകി. റോഡുകളിൽ ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് ഏജൻസി ശുപാർശ ചെയ്യുന്നു.
