Saturday, January 31, 2026

മാനിറ്റോബയിൽ അഞ്ചാംപനി പടരുന്നു: അതീവ ജാഗ്രതാ നിർദ്ദേശം

വിനിപെഗ് : പ്രവിശ്യയുടെ തെക്കൻ ഭാഗത്ത് അഞ്ചാംപനി പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്ന് മാനിറ്റോബ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ജനുവരി 18 ന് രാവിലെ എട്ടരയ്ക്കും പതിനൊന്നരയ്ക്കും ഇടയിൽ വിങ്ക്ലറിലെ ഗോസ്പൽ മിഷൻ ചർച്ചിൽ എത്തിയ ആൾക്ക് അഞ്ചാംപനി ബാധിച്ചിരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ സമയത്ത് പള്ളിയിലുണ്ടായിരുന്നവർ ഫെബ്രുവരി ഒമ്പത് വരെ രോഗലക്ഷണങ്ങൾ പരിശോധിക്കണം.

പനി, മൂക്കൊലിപ്പ്, ചുമ, മയക്കം, കണ്ണുകൾക്ക് ചുവന്ന നിറം എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. തുടർന്ന് വായിലോ തൊണ്ടയിലോ വെളുത്ത പാടുകൾ പ്രത്യക്ഷപ്പെടാം, മുഖത്തും ശരീരത്തിലും ചുവന്ന ചുണങ്ങു ഉണ്ടാകാം. 2026 ൽ ഇതുവരെ പ്രവിശ്യയിൽ 32 അഞ്ചാംപനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രോഗബാധിതരിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിക്കാത്തവരിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!