Thursday, March 19, 2026

തടവിന് പകരം പുനരധിവാസം; പുതിയ നീതിന്യായ മാതൃകയിലേക്ക് സസ്കാച്വാൻ

റെജൈന : കാനഡയിലെ തടവുകാരിൽ ഭൂരിഭാ​ഗവും ഇൻഡിജിനസ് ജനതയാണെന്ന് റിപ്പോർട്ട്. സസ്കാച്വാനിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിരിക്കുന്നതെന്ന് പുതിയ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. മറ്റുള്ളവരേക്കാൾ തടവിലാക്കപ്പെടുന്ന ഇൻഡിജിനസ് വംശജരുടെ എണ്ണം പ്രവിശ്യയിൽ 19.4 മടങ്ങ് കൂടുതലാണ്. 2019-20 കാലഘട്ടത്തിൽ ഇത് 17.7 മടങ്ങായിരുന്നു. കൊളോണിയലിസത്തിൻ്റെ ആഘാതവും റെസിഡൻഷ്യൽ സ്കൂളുകൾ വഴി തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ട മാനസികാഘാതവുമാണ് ഇത്തരം വംശീയമായ അസമത്വങ്ങൾക്ക് പിന്നിലെ പ്രധാന കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ വിഭാ​ഗത്തി​ന്റെ അമിതമായ പ്രാതിനിധ്യം ആശങ്കയുയർത്തുന്നതായും ഇവർ പറയുന്നു. വെറും ശിക്ഷാനടപടികളേക്കാൾ, ഈ പ്രശ്നത്തിന്റെ മൂലകാരണങ്ങൾ പരിഹരിക്കാനുള്ള നടപടികളാണ് ആവശ്യമെന്നാണ് സാമൂഹ്യ പ്രവർത്തകരുടെയും നിയമവിദഗ്ധരുടെയും പക്ഷം.

പ്രശ്നത്തിന് പരിഹാരമായി ഈ വർഷം പകുതിയോടെ സാസ്കറ്റൂണിൽ ‘ഇൻഡിജിനസ് പ്രൊവിൻഷ്യൽ കോടതി’ പൈലറ്റ് പ്രോജക്റ്റായി ആരംഭിക്കുമെന്ന് സസ്കാച്വാൻ സർക്കാർ അറിയിച്ചു. ഇൻഡിജിനസ് കമ്മ്യൂണിറ്റികളുമായും ഗോത്ര മൂപ്പന്മാരുമായും ചേർന്ന് രൂപകൽപ്പന ചെയ്യുന്ന ഈ കോടതി, സാംസ്കാരത്തിന് അനുയോജ്യമായ, പുനരധിവാസത്തിന് മുൻഗണന നൽകുന്ന നീതിന്യായ വ്യവസ്ഥയാണ് ലക്ഷ്യമിടുന്നത്. വെറും തടവുശിക്ഷയ്ക്ക് പകരം, കുറ്റവാളികളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുന്ന ഹീലിങ് പ്ലാനുകളും സാംസ്കാരികമായ പിന്തുണയും ഇവിടെ ലഭ്യമാകും. ആൽബർട്ടയിൽ 2019 മുതൽ നിലവിലുള്ള സമാനമായ കോടതികൾ വലിയ വിജയമാണെന്ന വിലയിരുത്തലിനെത്തുടർന്നാണ് സസ്കാച്വാനിലും ഈ മാതൃക പിന്തുടരുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!