Saturday, January 31, 2026

കാൽഗറിയിൽ വമ്പൻ വെയർഹൗസുമായി കോക്ക് കാനഡ ബോട്ട്ലിങ്

കാൽഗറി: കാൽഗറിയിൽ 7.5 കോടി ഡോളറിന്റെ വമ്പൻ വെയർഹൗസുമായി കോക്ക് കാനഡ ബോട്ട്ലിങ്. വടക്കുകിഴക്കൻ കാൽഗറിയിലാണ് കമ്പനി അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കൂറ്റൻ വെയർഹൗസ് തുറന്നത്. പടിഞ്ഞാറൻ കാനഡയിൽ കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണിത്. കൊക്കകോള ഉൽപ്പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമുള്ള പ്രധാന കേന്ദ്രമായി ഈ വെയർഹൗസ് മാറും.

സാധനങ്ങളുടെ വിതരണം കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കാൻ ഈ പുതിയ സൗകര്യം സഹായിക്കും. ആൽബർട്ടയിൽ ഉൽപ്പന്നങ്ങൾക്കുള്ള വർധിച്ചുവരുന്ന ആവശ്യം നിറവേറ്റാൻ പുതിയ വെയർഹൗസ് അനിവാര്യമാണെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു. ഈ സംരംഭം കാൽഗറിയിലെ പ്രാദേശിക തൊഴിലാളികൾക്ക് പുതിയ തൊഴിലവസരങ്ങൾ നൽകുകയും ചെയ്യും. നഗരത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും പ്രാദേശിക ബിസിനസുകൾക്കും ഈ നിക്ഷേപം വലിയ കരുത്താകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചരക്ക് നീക്കവും സ്റ്റോക്കും കൃത്യമായി നിയന്ത്രിക്കാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കാനഡയിൽ നൂറിലധികം വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുണ്ട് കോക്ക് കാനഡ ബോട്ട്ലിങിന്. പുതിയ വെയർഹൗസ് പ്രവർത്തനസജ്ജമാകുന്നതോടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കാനും വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനും കമ്പനിക്ക് സാധിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!