ടൊറൻ്റോ : ഞായറാഴ്ച ഉച്ചകഴിഞ്ഞ് നോർത്ത് യോർക്കിൽ പിക്കപ്പ് ട്രക്ക് ഇടിച്ച് 70 വയസ്സുള്ള ഒരാൾ മരിച്ചു. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ലോറൻസ് അവന്യൂവിന് സമീപം കീൽ സ്ട്രീറ്റിലെ ഡെൻസ്ലി അവന്യൂവിലാണ് കാൽനടയാത്രക്കാരനായ വയോധികനെ വാഹനമിടിച്ചത്.

ഗുരുതര പരുക്കുകളോടെ വയോധികനെ ട്രോമ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി ടൊറൻ്റോ പൊലീസ് സ്ഥിരീകരിച്ചു. അന്വേഷണം ആരംഭിച്ചു. അപകടത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.
