Saturday, May 2, 2026

ആൽബർട്ടയിൽ വാഹനാപകടം: മൂന്ന് ജൂനിയർ ഹോക്കി താരങ്ങൾ കൊല്ലപ്പെട്ടു

എഡ്മിന്‍റൻ : ആൽബർട്ട ജൂനിയർ ഹോക്കി ടീമിലെ മൂന്ന് പേർ തിങ്കളാഴ്ച ഉണ്ടായ വാഹനാപകടത്തിൽ കൊല്ലപ്പെട്ടതായി ആർ‌സി‌എം‌പി അറിയിച്ചു. കാൽഗറിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയുള്ള സ്റ്റാവ്‌ലി പട്ടണത്തിലെ ഹൈവേ 2, 55 അവന്യൂവില രാവിലെ പതിനൊന്ന് മണിയോടെ രണ്ടു വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടം.

സ്റ്റാവ്‌ലി ആസ്ഥാനമായുള്ള സതേൺ ആൽബർട്ട മസ്റ്റാങ്‌സിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ടീം പരിശീലനത്തിന് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ടീം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചു. ജെ.ജെ. റൈറ്റ് (18), കാമറൂൺ കാസോർസോ (18), കേഡൻ ഫൈൻ (17) എന്നിവരാണ് മരിച്ചത്. മൂവരും സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന മൂന്നു താരങ്ങളും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രീമിയർ ഹോക്കി ലീഗിന്‍റെ (USPHL) കനേഡിയൻ ഡിവിഷനിൽ കളിക്കുന്ന ജൂനിയർ ടീമാണ് മസ്റ്റാങ്‌സ്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!