Sunday, February 8, 2026

‘ബിജെപിയുടെ വോട്ടിങ് ശതമാനം കൂടും’; മൂന്നാമതും പിണറായി സർക്കാറിന് സാധ്യതയെന്ന് വെള്ളാപ്പള്ളി

തിരുവനന്തപുരം: പിണറായി സർക്കാർ മൂന്നാമതും അധികാരത്തിൽ വരാനുള്ള സാധ്യതകൾ തെളിഞ്ഞുനിൽക്കുന്നുണ്ടെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ താൻ പൂർണ്ണ സംതൃപ്തനാണെന്നും എന്നാൽ തന്റെ വ്യക്തിപരമായ പിന്തുണ ഇതിന് ഉണ്ടെന്ന് ഇതിനർത്ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാർത്ഥി നിർണ്ണയവും മുന്നണികളുടെ പങ്കാളിത്തവും പൂർണ്ണമായ ശേഷമേ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിൽ ബിജെപിയുടെ വോട്ടിങ് ശതമാനം ഇത്തവണ വർദ്ധിക്കുമെന്നും വെള്ളാപ്പള്ളി പ്രവചിച്ചു. രാജീവ് ചന്ദ്രശേഖർ നേതൃത്വത്തിലേക്ക് വന്നതിനുശേഷം ബിജെപിയിൽ വലിയ മാറ്റങ്ങൾ പ്രകടമാണ്. ബിജെപിക്ക് മുപ്പത് സീറ്റ് ലഭിക്കുമെന്നത് അവരുടെ ആഗ്രഹമായിരിക്കാം, എന്നാൽ സീറ്റുകളുടെ എണ്ണത്തെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാകില്ല. എങ്കിലും കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ട് ബിജെപി സമാഹരിക്കുമെന്ന കാര്യത്തിൽ തനിക്ക് സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥി നിർണ്ണയത്തിലും വോട്ട് വിഹിതത്തിലും സമുദായ സംഘടനകൾക്ക് വലിയ പ്രസക്തിയുള്ള കാലഘട്ടമാണിതെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. സമുദായ സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നത് ശരിയല്ലെന്ന വാദം നിലനിൽക്കുമ്പോഴും, പ്രായോഗിക രാഷ്ട്രീയത്തിൽ സമുദായ നേതാക്കളുടെ ഇടപെടൽ വർദ്ധിച്ചുവരികയാണ്. വോട്ട് ഉറപ്പിക്കുന്നതിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും പല സമുദായ നേതാക്കളും നിർണ്ണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!