Sunday, February 8, 2026

കുതിച്ചുയർന്ന് റിലയൻസ്, TCS ന് ഇടിവ്; വിപണി മൂല്യത്തിൽ വൻ വർധന

ന്യൂഡൽഹി: കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ ഓഹരി വിപണിയിലെ 8 മുൻനിര കമ്പനികൾക്ക് വൻ നേട്ടം. ബിഎസ്ഇ സെൻസെക്‌സ് 2857 പോയിന്റ് ഉയർന്നതോടെ ഈ കമ്പനികളുടെ ആകെ വിപണി മൂല്യത്തിൽ 4.55 ലക്ഷം കോടി രൂപയുടെ വർധനവുണ്ടായി. വിപണിയിലെ വമ്പന്മാരായ റിലയൻസ് ഇൻഡസ്ട്രീസ് ആണ് നേട്ടമുണ്ടാക്കിയവരിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത്.

റിലയൻസിന് മാത്രം ഒരാഴ്ച കൊണ്ട് 1.41 ലക്ഷം കോടി രൂപയുടെ അധിക മൂല്യമുണ്ടായി. ഇതോടെ കമ്പനിയുടെ ആകെ മൂല്യം 19.63 ലക്ഷം കോടി കടന്നു. റിലയൻസിനെ കൂടാതെ എൽഐസി, ഭാരതി എയർടെൽ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളും കഴിഞ്ഞ ആഴ്ച മികച്ച ലാഭമുണ്ടാക്കി.

അതേസമയം ഐടി മേഖലയിലെ പ്രമുഖരായ ടിസിഎസ്, ഇൻഫോസിസ് എന്നീ കമ്പനികൾക്ക് വിപണിയിൽ തിരിച്ചടിയേറ്റു. ഇവരുടെ വിപണി മൂല്യത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. എങ്കിലും വിപണിയിലെ മറ്റ് മുൻനിര കമ്പനികളെല്ലാം മികച്ച മുന്നേറ്റം കാഴ്ചവെച്ചത് നിക്ഷേപകർക്ക് ശുഭപ്രതീക്ഷ നൽകുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!