Sunday, February 8, 2026

അതിശൈത്യത്തിന്റെ പിടിയിൽ ഒന്റാരിയോ; യെല്ലോ കോൾഡ് വാണിങ് പുറപ്പെടുവിച്ചു

ടൊറന്റോ: ഒന്റാരിയോയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും അതിശൈത്യം തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് എൻവയൺമെന്റ് കാനഡ. തെക്കൻ ഒന്റാരിയോ മുഴുവനായും വടക്കൻ മേഖലയുടെ ഭൂരിഭാഗം പ്രദേശങ്ങളെയും ഉൾപ്പെടുത്തി കാലാവസ്ഥാ ഏജൻസി ‘യെല്ലോ കോൾഡ് വാണിങ്’ പുറപ്പെടുവിച്ചു. കാറ്റിന്റെ സ്വാധീനം മൂലം താപനില മൈനസ് 35 ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യതയുണ്ടെന്നും ഏജൻസി പറയുന്നു.

ഓട്ടവയിൽ ശനിയാഴ്ച മൈനസ് 34 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തി. ഗ്രേറ്റർ ടൊറന്റോ ഏരിയയിലും ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും അനുഭവപ്പെട്ടു. കാനഡയുടെ പടിഞ്ഞാറൻ മേഖലയിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ഒന്റാരിയോയിലെ സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ആൽബർട്ടയിൽ വെള്ളിയാഴ്ച മാത്രം 11 സ്ഥലങ്ങളിൽ പുതിയ താപനില റെക്കോർഡുകൾ രേഖപ്പെടുത്തിയതായി എൻവയൺമെന്റ് കാനഡയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ബ്രിട്ടിഷ് കൊളംബിയയിലെ പോർട്ട് ഹാർഡി ഉൾപ്പെടെയുള്ള നാല് സ്ഥലങ്ങളിലും വെള്ളിയാഴ്ച റെക്കോർഡ് ചൂട് അനുഭവപ്പെട്ടു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!