Sunday, February 8, 2026

കാനഡയിൽ വാഹന മോഷണം കുറയുന്നു: ഇൻഷുറൻസ് ക്ലെയിമുകളിൽ 27% ഇടിവ്

ഓട്ടവ : കാനഡയിലെ വാഹന മോഷണ നിരക്കുകളിൽ വലിയ കുറവ് രേഖപ്പെടുത്തിയതായി ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ(ഐബിസി). മുൻവർഷത്തെ അപേക്ഷിച്ച് ഇൻഷുറൻസ് ക്ലെയിമുകളിൽ 27 ശതമാനത്തിന്റെ കുറവുണ്ടായതായാണ് 2025-ന്റെ ആദ്യ ആറ് മാസത്തെ കണക്കുകൾ. വാഹന മോഷണം തടയാൻ ഫെഡറൽ സർക്കാർ നടപ്പിലാക്കിയ കർശന നടപടികളാണ് ഈ മാറ്റത്തിന് പിന്നിലെന്ന് ഐബിസി റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024 -ന്റെ ആദ്യ പകുതിയിൽ 17,595 ക്ലെയിമുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 2025-ൽ ഇത് 12,887 ആയി കുറഞ്ഞു. ഇതിലൂടെ ഇൻഷുറൻസ് കമ്പനികൾക്കുണ്ടായ നഷ്ടത്തിൽ 34 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

മോഷണം പോകുന്ന വാഹനങ്ങൾ അതിർത്തി കടത്തുന്നത് തടയാൻ കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) കൂടുതൽ അധികാരങ്ങളും സാങ്കേതിക സൗകര്യങ്ങളും നൽകിയത് വലിയ വിജയമായതായാണ് വിലയിരുത്തൽ. കൂടാതെ, പുതിയ വാഹനങ്ങളിൽ ആന്റി-തെഫ്റ്റ് ഉപകരണങ്ങൾ നിർബന്ധമാക്കാൻ ഇൻഷുറൻസ് കമ്പനികൾ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഒന്റാരിയോ, കെബെക്ക് പ്രവിശ്യകളിലാണ് മോഷണ നിരക്കിൽ ഏറ്റവും വലിയ കുറവ് രേഖപ്പെടുത്തിയത്. എന്നാൽ, കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വാഹന മോഷണം മൂലമുള്ള നഷ്ടം 200 ശതമാനത്തിലധികം വർധിച്ചുവെന്നും അതിനാൽ ജാഗ്രത തുടരണമെന്നും ഐബിസി അധികൃതർ ഓർമ്മിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!