Monday, February 9, 2026

പൊലീസ് സേനയിലെ അഴിമതി: സ്വതന്ത്ര അന്വേഷണം പ്രഖ്യാപിച്ച് ഒന്റാരിയോ ഇൻസ്പെക്ടർ ജനറൽ

ടൊറന്റോ: ഒന്റാരിയോയിലെ പൊലീസ് സേനയ്ക്കുള്ളിലെ അഴിമതിയെക്കുറിച്ച് പ്രവിശ്യയിലുടനീളം സ്വതന്ത്ര അന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസിങ് സ്ഥിരീകരിച്ചു. ടൊറന്റോ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ‘പ്രൊജക്റ്റ് സൗത്ത്’ (Project South) എന്ന പേരിൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായി കുറ്റം ചുമത്തിയതിനെ തുടർന്നാണ് ഈ നിർണ്ണായക നീക്കം. ക്വീൻസ് പാർക്കിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ഇൻസ്പെക്ടർ ജനറൽ റയാൻ ടെഷ്നർ ഇക്കാര്യം അറിയിച്ചത്.

അഴിമതി പലപ്പോഴും മറ്റ് പൊലീസ് സേനകളിലേക്കും വ്യാപിക്കാൻ സാധ്യതയുണ്ടെന്ന് ടെഷ്നർ ചൂണ്ടിക്കാട്ടി. സംഘടിത കുറ്റകൃത്യങ്ങൾ സമൂഹത്തിന് ആപത്താണെന്നും നിയമം നടപ്പിലാക്കുന്നവരിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങൾ പൊലീസ് സംവിധാനത്തിലുള്ള പൊതുജന വിശ്വാസത്തെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒന്റാരിയോയിലെ 45 പൊലീസ് സേനകളെയും ഈ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തും. ‘കമ്മ്യൂണിറ്റി സേഫ്റ്റി ആൻഡ് പോലീസിങ് ആക്ട്’ പ്രകാരം നിയമിക്കപ്പെടുന്ന സ്വതന്ത്ര ഇൻസ്പെക്ടറുടെ നേതൃത്വത്തിലായിരിക്കും പരിശോധനകൾ നടക്കുക. അന്വേഷണത്തിന് നേതൃത്വം നൽകേണ്ട വ്യക്തിയെ ഇതുവരെ നിശ്ചയിച്ചിട്ടില്ലെങ്കിലും ഒന്റാരിയോയിൽ നിന്നുതന്നെ യോഗ്യനായ ഒരാളെ ഉടൻ കണ്ടെത്തുമെന്ന് ടെഷ്നർ വ്യക്തമാക്കി. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിനായി പ്രത്യേക സമയപരിധി നിലവിൽ നിശ്ചയിച്ചിട്ടില്ല.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!