Monday, February 9, 2026

ലെബനനിൽ കെട്ടിടം തകർന്ന് വൻ ദുരന്തം; 15 പേർ മരിച്ചു

ബെയ്റൂട്ട്: വടക്കൻ ലെബനനിലെ ട്രിപ്പോളി നഗരത്തിൽ ആറുനില കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണസംഖ്യ 15 ആയി ഉയർന്നു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദരിദ്ര മേഖലയായ ബാബ് തബ്ബാനെയിലാണ് വൻ ദുരന്തം നടന്നത്. അപകടത്തിൽ എട്ടുപേർക്ക് പരുക്കേറ്റതായും ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. വർഷങ്ങളായുള്ള ഭരണകൂടത്തിന്റെ അവഗണനയും കെട്ടിടങ്ങളുടെ മോശം അവസ്ഥയുമാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധത്തിലാണ്.

ദുരന്തത്തിന് പിന്നാലെ പ്രദേശത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ സർക്കാർ, തകർച്ചാ ഭീഷണിയിലുള്ള 114 കെട്ടിടങ്ങൾ അടിയന്തരമായി ഒഴിപ്പിക്കാൻ ഉത്തരവിട്ടു. ഒരു മാസത്തിനുള്ളിൽ ഘട്ടംഘട്ടമായി ഈ കെട്ടിടങ്ങളിൽ നിന്ന് താമസക്കാരെ മാറ്റാനാണ് തീരുമാനം. ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങൾക്ക് ഒരു വർഷത്തേക്ക് വാടക നൽകാനാവശ്യമായ തുക സർക്കാർ അനുവദിക്കുമെന്ന് പ്രധാനമന്ത്രി നവാഫ് സലാം അറിയിച്ചു.

അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ ഒഴിപ്പിച്ച കെട്ടിടങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്തി സംരക്ഷിക്കാൻ സാധിക്കുന്നവ നിലനിർത്തും, അല്ലാത്തവ പൊളിച്ചുനീക്കും. ട്രിപ്പോളിയിൽ നിർമ്മാണ നിലവാരത്തിലെ പോരായ്മകൾ മൂലം ഇത്തരം അപകടങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെങ്കിലും, ഇത്തവണ ഉണ്ടായ ഉയർന്ന മരണസംഖ്യ രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!