Tuesday, February 10, 2026

‘ജനങ്ങളുടെ കഷ്ടപ്പാട് കണ്ടില്ലെന്ന് നടിക്കാനാവില്ല; ശമ്പളവർധന വേണ്ടെന്ന് വെച്ച് കനേഡിയൻ എംപി

ഓട്ടവ: കാനഡയിലെ ജനങ്ങൾ കടുത്ത വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും നേരിടുമ്പോൾ പാർലമെന്റ് അംഗങ്ങൾക്ക് നൽകുന്ന ശമ്പളവർധന തനിക്ക് സ്വീകരിക്കാനാവില്ലെന്ന് കൺസർവേറ്റീവ് എംപി മൈക്ക് ഡോസൺ. ഏപ്രിൽ മാസം മുതൽ എംപിമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ള 4.2% ശമ്പള വർധനവാണ് അദ്ദേഹം വേണ്ടെന്ന് വെച്ചത്. സാധാരണക്കാർ നിത്യച്ചെലവിനായി കഷ്ടപ്പെടുമ്പോൾ ഇത്തരമൊരു വർധന അംഗീകരിക്കുന്നത് മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന് അദ്ദേഹം വ്യക്തമാക്കി.

താൻ രാഷ്ട്രീയത്തിലേക്ക് വന്നത് പണമുണ്ടാക്കാനല്ലെന്നും, നിലവിലെ സാഹചര്യത്തിൽ ശമ്പളം വർദ്ധിപ്പിക്കുന്നത് തികച്ചും അനുചിതമാണെന്നും ന്യൂബ്രൺസ്വിക് പ്രവിശ്യയിൽ നിന്നുള്ള ഡോസൺ പറഞ്ഞു. ശമ്പളവർദ്ധനവ് ഒഴിവാക്കുന്നതിനായി അദ്ദേഹം ഹൗസ് ഓഫ് കോമൺസിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. നിലവിൽ 1899 കോടി ഡോളറാണ് കാനഡയിലെ ഒരു എം.പിയുടെ അടിസ്ഥാന ശമ്പളം. വർദ്ധനവ് നടപ്പിലായാൽ ഇതിൽ വലിയ തുകയുടെ മാറ്റമുണ്ടാകുമെങ്കിലും അത് സ്വീകരിക്കാൻ അദ്ദേഹം തയ്യാറല്ല.

മൈക്ക് ഡോസണിന്റെ ഈ തീരുമാനത്തെ കനേഡിയൻ ടാക്സ് പയേഴ്സ് ഫെഡറേഷൻ ഫെഡറൽ ഡയറക്ടർ ഫ്രാങ്കോ ടെറാസാനോ അഭിനന്ദിച്ചു. ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന യഥാർത്ഥ നേതൃത്വത്തിന്റെ അടയാളമാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ ശമ്പളവർദ്ധനവ് വേണ്ടെന്ന് വയ്ക്കാൻ തയ്യാറായ ഡോസന്റെ മാതൃകാപരമായ നീക്കം കാനഡയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!