Wednesday, February 11, 2026

നോവസ്കോഷയിൽ മഞ്ഞുവീഴ്ച ശക്തമാകുന്നു; ജാഗ്രതാ നിർദ്ദേശം

ഹാലിഫാക്സ്: നോവസ്കോഷയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതായി എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ് .ബുധനാഴ്ച പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിലൂടെ കടന്നുപോകുന്ന ന്യൂനമർദ്ദത്തെത്തുടർന്ന് ഹാലിഫാക്സ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് കാലാവസ്ഥാ ഏജൻസിയുടെ വിലയിരുത്തൽ.

ബുധനാഴ്ച രാവിലെ പടിഞ്ഞാറൻ നോവസ്കോഷയിൽ ആരംഭിക്കുന്ന മഞ്ഞുവീഴ്ച പകൽ സമയത്ത് കിഴക്കൻ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും വൈകുന്നേരത്തോടെ കെയ്പ് ബ്രെറ്റണിൽ എത്തുകയും ചെയ്യും. പ്രവിശ്യയുടെ മിക്ക ഭാഗങ്ങളിലും 15 മുതൽ 20 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. റോഡുകളിലും നടപ്പാതകളിലും മഞ്ഞ് അടിഞ്ഞുകൂടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണം. മഞ്ഞുവീഴ്ചയെത്തുടർന്ന് പ്രാദേശികമായി വൈദ്യുതി ബന്ധം തടസ്സപ്പെടാൻ സാധ്യതയുള്ളതായും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!