Wednesday, February 11, 2026

കാനഡയിൽ രാഷ്ട്രീയ സമവായം: ബജറ്റ് പാസാക്കാൻ ലിബറൽ-കൺസർവേറ്റീവ് ധാരണ

ഓട്ടവ : കാനഡയിൽ ഭരണപ്രതിസന്ധിയും കാലാവധി കഴിയും മുന്നേയുള്ള തിരഞ്ഞെടുപ്പും ഒഴിവാക്കുന്നതിനായി ലിബറൽ സർക്കാരും കൺസർവേറ്റീവ് പാർട്ടിയും തമ്മിൽ ധാരണയാകുന്നു. ബജറ്റ് നടപ്പിലാക്കുന്നതിനുള്ള സുപ്രധാന നിയമനിർമ്മാണത്തിൽ സർക്കാരുമായി സഹകരിക്കാൻ തയ്യാറാണെന്ന് കൺസർവേറ്റീവ് ഹൗസ് ലീഡർ ആൻഡ്രൂ ഷീർ വ്യക്തമാക്കി. നിലവിലെ ചർച്ചകൾ ശുഭപ്രതീക്ഷ നൽകുന്നതാണെന്നും രാജ്യത്തെ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്നതിന് സർക്കാരിന് അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ലിബറൽ പാർട്ടിയുമായി ഔദ്യോഗികമായി കരാറുകളൊന്നും ഒപ്പിട്ടിട്ടില്ലെങ്കിലും, ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്റെ നയങ്ങൾ ഫലം കാണുന്നുണ്ടോ എന്ന് പരിശോധിക്കാൻ തയ്യാറാണെന്നും കൺസർവേറ്റീവ് പാർട്ടി അറിയിച്ചു. അതേസമയം, മന്ത്രിമാർക്ക് അധിക അധികാരം നൽകുന്ന ബജറ്റിലെ ചില നിർദ്ദേശങ്ങളിൽ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്കയറ്റവും തൊഴിലില്ലായ്മയും ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ സർക്കാർ ക്രിയാത്മകമായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ ബജറ്റ് പാസാക്കാൻ പിന്തുണ നൽകുമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

പ്രധാനമന്ത്രി മാർക്ക് കാർണിയും പ്രതിപക്ഷ നേതാവ് പിയേർ പൊളിയേവും കഴിഞ്ഞ ആഴ്ച നടത്തിയ കൂടിക്കാഴ്ചയാണ് പാർലമെന്റിലെ ഈ പുതിയ സഹകരണത്തിന് അടിത്തറ പാകിയത്. നിലവിൽ 169 സീറ്റുകളുള്ള ലിബറൽ സർക്കാരിന് സഭയിൽ ബജറ്റ് പാസാക്കാൻ മൂന്ന് അംഗങ്ങളുടെ കൂടി പിന്തുണ ആവശ്യമാണ്. ബജറ്റ് പരാജയപ്പെട്ടാൽ അത് സർക്കാരിന്റെ വീഴ്ചയായും പൊതുതിരഞ്ഞെടുപ്പിനുള്ള സാഹചര്യമായും മാറുമെന്നതിനാൽ ഈ രാഷ്ട്രീയ നീക്കം ശ്രദ്ധേയമാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!