Wednesday, February 11, 2026

വാട്ടർലൂവിൽ റെക്കോർഡ് മഞ്ഞുവീഴ്ച; സ്നോമൊബൈൽ വിപണിയിൽ കുതിച്ചുചാട്ടം

കിച്ചനർ : വാട്ടർലൂ മേഖലയിൽ ഇത്തവണയുണ്ടായ റെക്കോർഡ് മഞ്ഞുവീഴ്ച സ്നോമൊബൈൽ പ്രേമികൾക്കും പ്രാദേശിക ബിസിനസ് സ്ഥാപനങ്ങൾക്കും വലിയ ആവേശമാകുന്നു. സാധാരണയായി ജനുവരിയിൽ മാത്രം സജീവമാകാറുള്ള സ്നോമൊബൈൽ പാതകൾ ഡിസംബർ പകുതിയോടെ തന്നെ തുറന്നത് വിനോദസഞ്ചാര മേഖലയ്ക്ക് വലിയ കരുത്ത് പകർന്നിട്ടുണ്ട്. ഒന്റാരിയോയിലുടനീളമുള്ള 30,000 കിലോമീറ്ററിലധികം വരുന്ന പാതകൾ നേരത്തെ സജ്ജമായതോടെ, ദൂരസ്ഥലങ്ങളിലേക്ക് യാത്ര പോകാതെ തന്നെ വീടിനടുത്ത് സ്നോമൊബൈൽ ആസ്വദിക്കാൻ സാധിക്കുന്നുണ്ടെന്ന് സ്നോമൊബൈൽ പ്ലാറ്റ്‌ഫോമായ ‘Sledaddicz’ പ്രസിഡന്റ് മൈക്ക് ഐസൻബർഗ് പറഞ്ഞു. കടുത്ത ശൈത്യം കായികപ്രേമികളെ ആകർഷിക്കുക മാത്രമല്ല, പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ സജീവമാക്കുകയും ചെയ്യുന്നു.

മഞ്ഞുവീഴ്ച കനത്തതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ട്രയലുകൾക്ക് സമീപത്തെയും റസ്റ്ററന്റുകളിൽ തിരക്ക് മൂന്നിരട്ടിയായി വർധിച്ചു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ സാധാരണയായി ബിസിനസ് കുറയാറുള്ള റസ്റ്ററന്റുകൾക്ക് സ്നോമൊബൈൽ സഞ്ചാരികളുടെ വരവ് വലിയ ആശ്വാസമാണ് നൽകുന്നത്. അതേസമയം, ഫെബ്രുവരി 9 മുതൽ 16 വരെ സ്നോമൊബൈൽ സുരക്ഷാ വാരമായി ആചരിക്കുന്നതിന്റെ ഭാഗമായി, യാത്രക്കാർ ഹെൽമറ്റ് ധരിക്കാനും ഇൻഷുറൻസ് ഉൾപ്പെടെയുള്ള രേഖകൾ കരുതാനും സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാനും പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. സ്നോമൊബൈൽ മേഖല വളരുന്നതിനൊപ്പം സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!