Wednesday, February 11, 2026

കാൽഗറിയിലെ റസ്‌റ്ററൻ്റിന്‌ പുറത്ത് വെടിവെയ്പ്പ്; പിന്നിൽ സംഘടിതകുറ്റവാളികളെന്ന്‌ പൊലീസ്

കാൽഗറി: തെക്കൻ കാൽഗറിയിലെ മക്ലിയോഡ് ട്രെയിലിലുള്ള പ്രശസ്തമായ കാക്റ്റസ് ക്ലബ് റസ്‌റ്ററൻ്റിന്‌ പുറത്തുണ്ടായ വെടിവെയ്പ്പ് ആസൂത്രണ ആക്രമണമാണെന്ന് കാൽഗറി പൊലീസ് അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റ ഒരാളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ്‌ സംഭവം. റസ്‌റ്ററൻ്റിൽ നിന്നും ഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങി തന്റെ വാഹനത്തിൽ ഇരിക്കുകയായിരുന്ന യുവാവിനെ ലക്ഷ്യം വെച്ചാണ് അക്രമി വെടിവെച്ചത്.വെടിയേറ്റ യുവാവിനെ അതീവ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ എത്തിച്ചതെങ്കിലും നിലവിൽ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതായി ഡോക്ടർമാർ അറിയിച്ചു.

റസ്‌റ്ററൻ്റുകളിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഇതൊരു ആസൂത്രിത ആക്രമണമാണെന്ന് പോലീസ് കണ്ടെത്തി. സംഘടിത കുറ്റകൃത്യങ്ങളുമായി ഇതിന് ബന്ധമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
പൊതുസ്ഥലങ്ങളിൽ വെടിയൊച്ച കേൾക്കുന്നത് നഗരത്തിലെ ജനങ്ങളിൽ വലിയ ഭീതിയുണ്ടാക്കിയിട്ടുണ്ടെന്നും നിരപരാധികളായ ആളുകളുടെ ജീവൻ അപകടത്തിലാക്കുന്ന ഇത്തരം അക്രമങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും ആക്ടിംഗ് ഇൻസ്പെക്ടർ ബെൻ ലോസൺ പ്രസ്താവനയിൽ പറഞ്ഞു. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!