Thursday, February 12, 2026

കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യത: വാട്ടർലൂവിലും ഗ്വൽഫിലും ജാഗ്രതാ നിർദ്ദേശം

കിച്ചനർ : വാട്ടർലൂ മേഖലയിലും ഗ്വൽഫിലും ബുധനാഴ്ച ഉച്ചകഴിഞ്ഞ് കനത്ത മഞ്ഞുവീഴ്ചയും ഫ്രീസിങ് ഡ്രിസിലിനും സാധ്യതയുണ്ടെന്ന് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റം പ്രതീക്ഷിക്കാമെന്നതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. മഞ്ഞുവീഴ്ച ശക്തമാകുന്നത് ദൃശ്യപരത കുറയാനും കാരണമായേക്കാം.

റോഡുകളിലും നടപ്പാതകളിലും മഞ്ഞ് അടിഞ്ഞുകൂടി വഴുക്കലുണ്ടാകാൻ സാധ്യതയുള്ളതിനാൽ കാൽനടയാത്രക്കാരും ഡ്രൈവർമാരും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. ബുധനാഴ്ച വൈകുന്നേരം വരെ നീണ്ടുനിൽക്കുന്ന ഈ പ്രതികൂല കാലാവസ്ഥ യാത്രാ തടസ്സങ്ങൾക്ക് കാരണമായേക്കാം. നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും റോഡിലെ മാറ്റങ്ങൾ ശ്രദ്ധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!