Thursday, February 12, 2026

‘ജോലിക്ക് കൂലിയില്ലേ’; വിമാനകമ്പനികളെ പൂട്ടാൻ കാനഡ, അന്വേഷണം ഊർജിതം

ഓട്ടവ: വിമാനക്കമ്പനി ജീവനക്കാരുടെ ശമ്പള പരാതിയിൽ അന്വേഷണം പൂർത്തിയാക്കാൻ കൂടുതൽ തെളിവുകൾ വേണമെന്ന് ഫെഡറൽ തൊഴിൽ മന്ത്രി പാറ്റി ഹജ്‌ഡു. എയർ കാനഡയിലെ ജീവനക്കാർ നടത്തിയ സമരത്തെത്തുടർന്നാണ് സർക്കാർ ഈ അന്വേഷണം തുടങ്ങിയത്. ​ഗ്രൗണ്ട് ഡ്യൂട്ടി സമയത്ത് ജീവനക്കാർക്ക് പ്രതിഫലം ലഭിക്കുന്നില്ലെന്നാണ് പ്രധാന പരാതി.

നിലവിൽ കമ്പനികൾ നൽകുന്ന ശമ്പള രേഖകളും ജീവനക്കാരുടെ പരാതികളും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. വിമാനം വൈകുമ്പോൾ ജോലി ചെയ്യേണ്ടി വരുന്ന ജീവനക്കാർക്ക് അതിനുള്ള പണം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പിക്കാൻ കൃത്യമായ കണക്കുകൾ ഹാജരാക്കാൻ യൂണിയനുകളോടും വിമാനക്കമ്പനികളോടും സർക്കാർ ആവശ്യപ്പെട്ടു. തുടക്കക്കാരായ ജീവനക്കാരുടെ ശമ്പള കാര്യത്തിൽ കൂടുതൽ പരിശോധന ആവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

ശമ്പള കാര്യത്തിൽ കമ്പനികൾ സ്വന്തമായി പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. നിയമങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ കർശന നടപടിയും പിഴയും ഉണ്ടാകുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ കമ്പനി പ്രതിനിധികളും യൂണിയനുകളും പങ്കെടുക്കുന്ന ചർച്ചകൾ ഓട്ടവയിൽ നടക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!