Thursday, February 12, 2026

അതിർത്തി കടക്കാൻ പേടി; യുഎസ് വിനോദയാത്രകൾ ഒഴിവാക്കി മാനിറ്റോബയിലെ സ്കൂളുകൾ

വിനിപെഗ് : അമേരിക്കയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും കുടിയേറ്റ വിരുദ്ധ നടപടികളും കണക്കിലെടുത്ത് വിദ്യാർത്ഥികളുടെ പഠനയാത്രകൾക്ക് നിയന്ത്രണം കടുപ്പിച്ച് മാനിറ്റോബയിലെ സ്കൂൾ അധികൃതർ. റെഡ് റിവർ വാലി ഉൾപ്പെടെയുള്ള സ്കൂൾ ഡിവിഷനുകൾ യുഎസിലേക്കുള്ള എല്ലാ വിനോദയാത്രകളും റദ്ദാക്കി. അതിർത്തിക്കപ്പുറം നിലനിൽക്കുന്ന അനിശ്ചിതത്വവും ട്രംപ് ഭരണകൂടത്തിന് കീഴിലുള്ള കർശനമായ കുടിയേറ്റ പരിശോധനകളും വിദ്യാർത്ഥികളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയെത്തുടർന്നാണ് നടപടി.

കാനഡയിലെ വൈവിധ്യമാർന്ന വംശീയ-മത പശ്ചാത്തലമുള്ള വിദ്യാർത്ഥികൾക്കും 2SLGBTQ+ വിഭാഗത്തിൽപ്പെട്ടവർക്കും യുഎസ് യാത്ര സുരക്ഷിതമായിരിക്കില്ലെന്ന് സ്കൂൾ ബോർഡുകൾ വിലയിരുത്തുന്നു. അയൽസംസ്ഥാനമായ മിനസോട്ടയിൽ കുട്ടികളെപ്പോലും കുടിയേറ്റ ഏജൻസികൾ തടഞ്ഞുവെക്കുന്ന സാഹചര്യത്തിൽ, റിസ്ക് എടുക്കാൻ തയ്യാറല്ലെന്ന് അധികൃതർ വ്യക്തമാക്കി. യുഎസിന് പകരം കാനഡയ്ക്കുള്ളിൽ തന്നെ വിനോദയാത്രകൾ സംഘടിപ്പിക്കാനാണ് മിക്ക സ്കൂളുകളുടെയും തീരുമാനം. വിനിപെഗ്, പെമ്പിന ട്രയൽസ് തുടങ്ങിയ ഡിവിഷനുകളും ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!