Thursday, February 12, 2026

ഇനി ചാറ്റ് ജിപിടി വഴി സാധനങ്ങൾ വാങ്ങാം; കൈകോർത്ത് ലോബ്ലോയും ഓപ്പൺ എഐയും

ഓട്ടവ: കാനഡയിലെ പ്രമുഖ ഗ്രോസറി ശൃംഖലയായ ലോബ്ലോ, തങ്ങളുടെ ‘പിസി എക്സ്പ്രസ്’ ആപ്പിനെ ചാറ്റ് ജിപിടിയുമായി സംയോജിപ്പിക്കുന്നതായി റിപ്പോർട്ട്. ചാറ്റ് ബോട്ടിലൂടെ തന്നെ ഉപഭോക്താക്കൾക്ക് സാധനങ്ങൾ തിരഞ്ഞെടുക്കാനും ഷോപ്പിങ് ലിസ്റ്റ് തയ്യാറാക്കാനും സാധിക്കുന്ന ഈ പദ്ധതി വഴി ഷോപ്പിങ് കൂടുതൽ ലളിതമാക്കാനാണ് കമ്പനിയുടെ ലക്ഷ്യം.

ഈ പുതിയ സംവിധാനം അനുസരിച്ച്, ഉപഭോക്താക്കൾക്ക് ചാറ്റ് ജിപിടിയോട് ഫുഡ് മെനു ചോദിക്കാനും അതിന് ആവശ്യമായ സാധനങ്ങൾ തൊട്ടടുത്തുള്ള ലോബ്ലോ സ്റ്റോറിൽ നിന്ന് തിരഞ്ഞെടുക്കാനും സാധിക്കും. ഉപഭോക്താക്കൾ തങ്ങളുടെ പിൻകോഡ് നൽകുകയാണെങ്കിൽ അടുത്തുള്ള സ്റ്റോറിലെ സ്റ്റോക്ക് പരിശോധിക്കാനും സാധനങ്ങൾ നേരിട്ട് കാർട്ടിലേക്ക് (Cart) ചേർക്കാനും ചാറ്റ് ബോട്ട് സഹായിക്കും. അവസാനഘട്ടത്തിൽ പണമടയ്ക്കുന്നതിനായി മാത്രം പിസി എക്സ്പ്രസ് ആപ്പിലേക്ക് പോയാൽ മതിയാകും.

ഡിജിറ്റൽ യുഗത്തിൽ ആളുകൾ വിവരങ്ങൾ തിരയുന്ന രീതി മാറിയെന്നും, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉപഭോക്താക്കൾക്ക് മികച്ച സേവനം നൽകാനാണ് ഈ പങ്കാളിത്തമെന്നും ലോബ്ലോ ചീഫ് ഡിജിറ്റൽ ഓഫീസർ ലോറൻ സ്റ്റെയ്ൻബെർഗ് പറഞ്ഞു. കാനഡയിൽ ഇത്തരമൊരു നൂതന സേവനം അവതരിപ്പിക്കുന്ന ആദ്യത്തെ പ്രധാന ഗ്രോസറി ശൃംഖലയാണ് ലോബ്ലോ. സ്പോട്ടിഫൈ, കാൻവാ തുടങ്ങിയ ആഗോള കമ്പനികൾ നേരത്തെ തന്നെ ചാറ്റ് ജിപിടിയുമായി ഇത്തരത്തിൽ സഹകരിക്കുന്നുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!