Thursday, February 12, 2026

പെറുവിൽ കരുത്തുറപ്പിക്കാൻ കാനഡ; Inkia എനർജിയിൽ വൻ നിക്ഷേപം

ഓട്ടവ: പെറുവിലെ പ്രമുഖ സ്വകാര്യ ഊർജ്ജ ഉൽപ്പാദന കമ്പനിയായ Inkia എനർജിയുടെ 50% ഓഹരികൾ ഏറ്റെടുത്ത് കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡ് (CPP Investments). പ്രമുഖ നിക്ഷേപ സ്ഥാപനമായ ഐ സ്ക്വയേർഡ് ക്യാപിറ്റലുമായി (I Squared Capital) ചേർന്നാണ് ഈ വൻ നിക്ഷേപം നടത്തുന്നത്. ഏകദേശം 34 കോടി ഡോളർ മൊത്തം മൂല്യം കണക്കാക്കുന്ന കരാറിലൂടെയാണ് സിപിപി ഇൻവെസ്റ്റ്‌മെന്റ്സ് ഈ പങ്കാളിത്തം ഉറപ്പാക്കിയത്.

2017 മുതൽ inkiaയിൽ നിക്ഷേപമുള്ള ഐ സ്ക്വയേർഡ് ക്യാപിറ്റൽ ബാക്കി 50% ഓഹരികൾ തുടർന്നും കൈവശം വയ്ക്കുമെന്ന് അറിയിച്ചു. Kallpa Generación, Orazul Energy Peru എന്നീ ഉപകമ്പനികളിലൂടെ പെറുവിലെ ഊർജ്ജ മേഖലയിൽ ശക്തമായ സാന്നിധ്യമാണ് കമ്പനിക്കുള്ളത്. ഉയർന്ന നിലവാരമുള്ള ബിസിനസുകളിൽ ദീർഘകാല നിക്ഷേപം നടത്തുക എന്ന തങ്ങളുടെ നയത്തിന് അനുയോജ്യമായ പ്ലാറ്റ്‌ഫോമാണ് ​​inkia യുടേതെന്ന് സിപിപി ഇൻവെസ്റ്റ്‌മെന്റ്സ് സുസ്ഥിര ഊർജ്ജ വിഭാഗം മേധാവി ബിൽ റോജേഴ്സ് വ്യക്തമാക്കി.

സർക്കാരിന്റെ അംഗീകാരങ്ങൾക്കും മറ്റ് നിയമപരമായ നടപടികൾക്കും വിധേയമായിട്ടായിരിക്കും ഈ ഇടപാട് പൂർത്തിയാകുക. സുസ്ഥിര ഊർജ്ജ മേഖലയിൽ ആഗോളതലത്തിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കാനഡ പെൻഷൻ പ്ലാൻ ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ ഈ വലിയ നീക്കം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!