Friday, February 13, 2026

മാരിടൈംസിൽ വീണ്ടും ഇന്ധനവില വർധന: ഡീസൽ വില കുതിച്ചുയർന്നു

ഹാലിഫാക്സ് : മാരിടൈംസിൽ, പ്രത്യേകിച്ച് പ്രിൻസ് എഡ്വേഡ് ഐലൻഡിലും ന്യൂബ്രൺസ്വിക്കിലും ഡീസൽ വില ഒറ്റരാത്രികൊണ്ട് വർധിച്ചു.

നോവസ്കോഷ

പ്രവിശ്യാ തലസ്ഥാനമായ ഹാലിഫാക്സിൽ സാധാരണ പെട്രോളിന്‍റെ വിലയിൽ 1.6 സെൻ്റ് വർധന രേഖപ്പെടുത്തി. ഇതോടെ പെട്രോൾ വില ലിറ്ററിന് 138.0 സെൻ്റ് ആയി ഉയർന്നു. പ്രവിശ്യയിൽ ഡീസൽ വിലയും കുതിച്ചുയർന്നു. ഡീസൽ നിരക്ക് ലിറ്ററിന് 6.3 സെൻ്റ് വർധിച്ച് 187.2 സെൻ്റായി. നോവസ്കോഷയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ പെട്രോൾ വില ലിറ്ററിന് 139.9 സെന്റും ഡീസലിന്‍റെ വില ലിറ്ററിന് 189.1 സെൻ്റുമാണ്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

പി.ഇ.ഐയിൽ, സാധാരണ പെട്രോളിന്‍റെ വില 2.3 സെൻ്റ് വർധിച്ചു. ഇതോടെ ഏറ്റവും കുറഞ്ഞ വില ലിറ്ററിന് 149.0 സെൻ്റായി. അതേസമയം ഡീസൽ വിലയിൽ 11 സെൻ്റ് വർധനയാണ് ഉണ്ടായിട്ടുള്ളത്. 202.2 സെൻ്റാണ് പ്രവിശ്യയിലെ പുതിയ ഡീസൽ വില.

ന്യൂബ്രൺസ്വിക്

ന്യൂബ്രൺസ്വിക്കിൽ സാധാരണ പെട്രോൾ വില 1.6 സെൻ്റ് വർധിച്ച് ലിറ്ററിന് 141.2 സെൻ്റായി. കൂടാതെ ഡീസൽ വില 11.4 സെൻ്റ് വർധിച്ചു. ലിറ്ററിന് 201.9 സെൻ്റാണ് ന്യൂബ്രൺസ്വിക്കിലെ പുതിയ ഡീസൽ വില.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!