Friday, February 13, 2026

രാഹുൽ ഗാന്ധിയുടെ വീട്ടിൽ വിവാഹം വിളിക്കാൻ സച്ചിൻ എത്തി; ഫോട്ടോയെടുത്തു, പിന്നാലെ വിവാദം

ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ വീട്ടിൽ മകൻ അർജുന്റെ തെൻഡുൽക്കറുടെ വിവാഹം വിളിക്കാനെത്തിയ സച്ചിൻ ടെൻഡുൽക്കറെ കാത്തിരുന്നത്‌ വൻവിവാദം. രാഷ്ട്രപതിയെയും രാഷ്ട്രീയ പ്രമുഖരെയും ക്ഷണിച്ച വിവരം ചിത്രങ്ങൾ സഹിതം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരെയാണ് സച്ചിനും കുടുംബവും നേരിട്ടെത്തി വിവാഹം ക്ഷണിച്ചത്. തുടർന്ന്‌ രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച പോസ്റ്റാണ്‌ ഇപ്പോൾ വിവാദമായത്‌. എക്സിൽ പങ്കുവച്ച പോസ്റ്റ് സച്ചിൻ നീക്കം ചെയ്യുകയും പിന്നീട് പുനഃപ്രസിദ്ധീകരിക്കുകയും ചെയ്തതാണ് വിവാദത്തിന്‌ വഴിവച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയോടൊപ്പമുള്ള ചിത്രം വൈറലായതോടെ കേന്ദ്ര നേതൃത്വത്തിൽനിന്നുള്ള സമ്മർദം മൂലമാണ് സച്ചിൻ ഇത് ചെയ്തതെന്നാണ് കോൺഗ്രസിന്റെ കേരള ഘടകം ആരോപിച്ചു. ഇക്കാര്യം ഔദ്യോഗിക എക്സ് ഹാൻഡിലിൽ പങ്കുവയ്ക്കുകയും ചെയ്തു.മകൻ അർജുന്റെ വിവാഹത്തിന് രാഷ്ട്രീയ നേതാക്കളെ ക്ഷണിച്ചുകൊണ്ട് സച്ചിൻ ഇന്നലെ ഡൽഹിയിലായിരുന്നു, ഇതിൽ നിന്നുള്ള ചിത്രങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്‌. മോദിക്കൊപ്പമുള്ള ചിത്രം വൈകിട്ട് 7:13 ന്, അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം രാത്രി 8:18 ന്, രാഷ്ട്രപതി ദ്രൗപതി മുർമുവിനൊപ്പമുള്ള ചിത്രം രാത്രി 8:48 ന്, രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം രാത്രി 9:22ന് അദ്ദേഹം പോസ്റ്റ് ചെയ്തു. ഇവയിൽ രാഹുൽ ഗാന്ധിക്കൊപ്പമുള്ള പോസ്റ്റ് വൈറലായി, വെറും രണ്ട് മണിക്കൂറിനുള്ളിൽ 6,27,000 വ്യൂസ് നേടി.

വിഷയത്തിൽ സമൂഹമാധ്യമത്തിൽ വലയസമ്മിശ്ര പ്രതികരണങ്ങളാണ് വന്നത്. പോസ്റ്റിലെ എന്തെങ്കിലും തെറ്റുകൾ തിരുത്താനായിരിക്കാം സച്ചിൻ അത് നീക്കം ചെയ്തതെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, കോൺഗ്രസിന്റെ ആരോപണത്തെ അനുകൂലിച്ചും ഒട്ടേറെ പേർ രംഗത്തെത്തി. എക്സിലെ പോസ്റ്റ് മാത്രമാണ് ഡിലീറ്റ് ചെയ്തിട്ട് വീണ്ടും പോസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിലേത് ഉൾപ്പെടെ ഡിലീറ്റ് ചെയ്തിരുന്നില്ല. മാർച്ച് 3 നാണ്‌ അർജുന്റേയും സാനിയയുടേയും വിവാഹ ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. മാർച്ച് അഞ്ചിനാണ് വിവാഹച്ചടങ്ങുകൾ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമായ അർജുന്റെയും സാനിയയുടേയും വിവാഹനിശ്ചയം കഴിഞ്ഞ വർഷം ഓഗസ്റ്റിലായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ ഗോവയുടെ താരമായ അർജുൻ, കഴിഞ്ഞ സീസൺ വരെ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലാണ് കളിച്ചിരുന്നത്. എന്നാൽ നാമമാത്രമായ അവസരങ്ങൾ മാത്രമാണ് സൂപ്പർ താരങ്ങൾ തിങ്ങിനിറഞ്ഞ മുംബൈയിൽ അർജുന് ലഭിച്ചത്. ലക്നൗവിലേക്കു മാറിയതോടെ ഐപിഎലിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അർജുൻ. വ്യവസായ പ്രമുഖനായ രവി ഘായിയുടെ കൊച്ചുമകളാണ് സംരംഭകയായ സാനിയ ചന്ദോക്ക്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!