Saturday, February 14, 2026

കറുത്തവർഗ്ഗക്കാരുടെ വ്യാപാരത്തിന് കൈത്താങ്ങാവാൻ മാനിറ്റോബ

വിനിപെ​ഗ് : കാനഡയിലുടനീളമുള്ള കറുത്തവർഗ്ഗക്കാരുടെ നേട്ടങ്ങളെയും സംഭാവനകളെയും ആദരിക്കുന്ന ‘ബ്ലാക്ക് ഹിസ്റ്ററി മന്തിന്റെ ഭാ​ഗമായി 12 ലക്ഷം ഡോളറിന്റെ ധനസഹായം പ്രഖ്യാപിച്ച് മാനിറ്റോബ സർക്കാർ. പ്രവിശ്യയിലെ കറുത്തവർഗ്ഗക്കാർ നയിക്കുന്ന വ്യാപാര സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിനും വളർത്തുന്നതിനും തുക വിനിയോഗിക്കും. നമ്മൾ ഒരൊറ്റ പ്രവിശ്യയും ഒരൊറ്റ ജനതയുമാണെന്നും ഐക്യത്തോടെ മുന്നേറണമെന്നും ഡെപ്യൂട്ടി പ്രീമിയർ ഉസോമ അസഗ്‌വാര ചടങ്ങിൽ വ്യക്തമാക്കി. മാനിറ്റോബയിലെ 45-ാമത് ബ്ലാക്ക് ഹിസ്റ്ററി മന്ത് ആഘോഷങ്ങളുടെ ഭാഗമായി നിയമസഭയിൽ വിവിധ കലാപ്രകടനങ്ങളും നടന്നു.

കറുത്തവർഗ്ഗക്കാരുടെ ചരിത്രം കാനഡയുടെ വികാസത്തിൽ വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ഈ ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പ്രീമിയർ വാബ് കിന്യൂ പറഞ്ഞു. മുൻഗാമികളുടെ ത്യാഗം വഴി തുറന്ന വിജയത്തിന്റെ പാത യുവതലമുറ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മാസാവസാനം വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ബ്ലാക്ക് ഹിസ്റ്ററി മാനിറ്റോബയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. 2026 സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന അഞ്ചാമത് നാഷണൽ ബ്ലാക്ക് കനേഡിയൻസ് സമ്മിറ്റിനായി ഒരു ലക്ഷം ഡോളറും മെലീസ ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്ന ജമൈക്കൻ കുടുംബങ്ങൾക്കായി 40,000 ഡോളറും ഈ നിക്ഷേപത്തിന്റെ ഭാഗമായി സർക്കാർ നീക്കിവെച്ചിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!