Saturday, February 14, 2026

യുഗാന്ത്യം: പട്ടുല്ലോ പാലം അടച്ചു, പുതിയ പാലം തുറന്നു

വൻകൂവർ : ഒരു യുഗത്തിന്‍റെ അവസാനം കുറിച്ച് പട്ടുല്ലോ പാലം ശനിയാഴ്ച രാവിലെ എന്നെന്നേക്കുമായി അടച്ചു. രാവിലെ 7 മണി മുതൽ, പുതിയ പാലം സ്റ്റാൾവാസത്തിന്‍റെ നാല് പാതകളും ഗതാഗതത്തിനായി തുറന്നതായി ബ്രിട്ടിഷ് കൊളംബിയ സർക്കാർ അറിയിച്ചു. മക്ബ്രിഡ്ജ് ബൊളിവാർഡ്, ന്യൂ വെസ്റ്റ്മിൻസ്റ്റർ ഭാഗത്തുള്ള പുതിയ റോയൽ അവന്യൂ ഓൺ-റാമ്പ്, സറേയിലെ കിങ് ജോർജ് ബൊളിവാർഡ് എന്നിവയിലൂടെ പുതിയ പാലത്തിലേക്ക് പ്രവേശിക്കാം.

കാൽനടയാത്രക്കാർക്കും സൈക്കിൾ യാത്രക്കാർക്കും ചൊവ്വാഴ്ച വരെ ഏകദേശം 90 വർഷം പഴക്കമുള്ള പട്ടുല്ലോ പാലം ഉപയോഗിക്കാൻ കഴിയും. എന്നാൽ, പാലം പൊളിച്ചു നീക്കുന്നതിനായി ആ സമയത്ത് ക്രോസിങ് സ്ഥിരമായി അടച്ചിടും. പട്ടുല്ലോ പാലത്തിന്‍റെ പൊളിച്ചുമാറ്റൽ ഫെബ്രുവരി അവസാനത്തോടെ ആരംഭിക്കും. ഇതിന് ഏകദേശം രണ്ട് വർഷമെടുക്കും.

അതേസമയം, പുതിയ പാലത്തിൽ കാൽനടയാത്രക്കാർക്കുള്ള പ്രവേശനം വസന്തകാലത്ത് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. പട്ടുല്ലോ പാലം ഭാഗികമായി നീക്കം ചെയ്തുകഴിഞ്ഞാൽ സറേയിലും ന്യൂ വെസ്റ്റ്മിൻസ്റ്ററിലും പുതിയ ഓൺ-ആൻഡ്-ഓഫ്-റാമ്പുകൾ നിർമ്മിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!