Sunday, February 15, 2026

“അന്യഗ്രഹജീവികൾ യഥാർഥ്യം”; വെളിപ്പെടുത്തലുമായി ബറാക് ഒബാമ

വാഷിങ്ടൺ : അന്യഗ്രഹജീവികൾ ഉണ്ടെന്നും അവ യഥാർഥമാണെന്നും താൻ വിശ്വസിക്കുന്നതായി വെളിപ്പെടുത്തി മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങൾ പങ്കുവെച്ചത്. എന്നാൽ ഏരിയ 51 പോലുള്ള അതീവ രഹസ്യ കേന്ദ്രങ്ങളിൽ അന്യഗ്രഹജീവികളെ ഒളിപ്പിച്ചിട്ടുണ്ടെന്ന ഗൂഢാലോചന സിദ്ധാന്തങ്ങളെ അദ്ദേഹം തള്ളിക്കളഞ്ഞു. താൻ അവയെ നേരിട്ട് കണ്ടിട്ടില്ലെന്നും, അമേരിക്കൻ പ്രസിഡന്റിൽ നിന്ന് പോലും വിവരങ്ങൾ മറച്ചുവെക്കുന്ന വലിയ ഗൂഢാലോചനകൾ നടക്കുന്നുണ്ടെങ്കിൽ മാത്രമേ അത്തരമൊരു സാധ്യത നിലനിൽക്കുന്നുള്ളൂ എന്നും ഒബാമ കൂട്ടിച്ചേർത്തു.

ആകാശത്ത് കാണപ്പെടുന്ന ചില അജ്ഞാത വസ്തുക്കളുടെ (UFO) പറക്കൽ രീതി വിശദീകരിക്കാൻ സാധിക്കാത്തതാണെന്ന് 2021-ലും ഒബാമ സൂചിപ്പിച്ചിരുന്നു. തിരിച്ചറിയാൻ കഴിയാത്ത ഇത്തരം വസ്തുക്കളെക്കുറിച്ച് കാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്താൻ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു. അന്യഗ്രഹജീവികളെയും അവയുടെ സാങ്കേതികവിദ്യകളെയും സംബന്ധിച്ച് വർഷങ്ങളായി നിലനിൽക്കുന്ന ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് ഒബാമയുടെ ഈ പുതിയ പ്രതികരണം വീണ്ടും ചൂടുപിടിപ്പിച്ചിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!