Sunday, February 15, 2026

ഉറക്കം ശരിയായാൽ വഴക്കും കുറയും; ട്രെൻഡായി സ്ലീപ്പ് ഡിവോഴ്സ്

ഓട്ടവ : ദമ്പതികൾക്കിടയിൽ അടുത്തകാലത്തായി വർധിച്ചുവരുന്ന ‘സ്ലീപ്പ് ഡിവോഴ്സ്’ രീതിയെക്കുറിച്ച് വിശദീകരണവുമായി വിദഗ്ധർ രംഗത്ത്. പേര് കേൾക്കുമ്പോൾ അല്പം പരുക്കനായി തോന്നുമെങ്കിലും, ദാമ്പത്യബന്ധം കൂടുതൽ ദൃഢമാക്കുന്നതിനായി പങ്കാളികൾ രാത്രിയിൽ വെവ്വേറെ കിടന്നുറങ്ങുന്ന രീതിയാണിത്. പങ്കാളിയുടെ കൂർക്കംവലി, ഉറക്കത്തിലുള്ള അമിത ചലനങ്ങൾ, അല്ലെങ്കിൽ ജോലി സമയക്രമത്തിലെ മാറ്റങ്ങൾ എന്നിവ കാരണം ഉറക്കം തടസ്സപ്പെടുന്നത് ഒഴിവാക്കി പകൽസമയം കൂടുതൽ സന്തോഷത്തോടെയിരിക്കാൻ ഇത് സഹായിക്കുന്നുവെന്ന് സ്ലീപ്പ് എക്സ്പേർട്ട് അമൻഡ ജ്യൂസൺ പറയുന്നു.

ഉറക്കക്കുറവ് പങ്കാളികൾക്കിടയിൽ അമിതമായ ദേഷ്യത്തിനും അസഹിഷ്ണുതയ്ക്കും ഇടയാക്കുമെന്നും, ഇത് വലിയ വഴക്കുകളിലേക്ക് നയിക്കുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സ്ലീപ്പ് ഡിവോഴ്സ് തിരഞ്ഞെടുക്കുന്നവർ ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള മറ്റ് അവസരങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഫോണും ടിവിയും മാറ്റിവെച്ച് സംസാരിക്കാനോ ഒരുമിച്ച് സിനിമ കാണാനോ ഉള്ള കൃത്യമായ സമയക്രമം ദമ്പതികൾ നിശ്ചയിക്കണം. ഇനി കിടപ്പുമുറി മാറ്റാൻ താൽപ്പര്യമില്ലാത്തവർക്ക് വലിയ മെത്തകൾ ഉപയോഗിക്കാനോ ഡോക്ടറുടെ സഹായം തേടാനോ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!