Sunday, February 15, 2026

കാൽഗറിയിൽ ശൈത്യകാലം തിരിച്ചെത്തുന്നു; 30 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴാൻ സാധ്യത

കാൽഗറി: കാൽഗറിയിൽ വീണ്ടും അതിശൈത്യവും മഞ്ഞുവീഴ്ചയും വരാനിരിക്കുന്നതായി എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച മഞ്ഞുവീഴ്ച ആരംഭിച്ച് ചൊവ്വാഴ്ച വരെ നീണ്ടുനിൽക്കുമെന്നും ബുധനാഴ്ചയോടെ ഏകദേശം 10-20 സെന്റീമീറ്റർ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.

പ്രാദേശികാടിസ്ഥാനത്തിൽ മഞ്ഞുവീഴ്ചയുടെ അളവിൽ മാറ്റമുണ്ടാകാമെന്നും ചിലയിടങ്ങളിൽ 30 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു. മധ്യ, തെക്കൻ ആൽബർട്ടയിലെ തുറസ്സായ സ്ഥലങ്ങളിലും ഹൈവേ 1, 2, 16 എന്നിവിടങ്ങളിലും ശക്തമായ ബ്ലോയിങ് സ്നോ അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്.

താപനിലയിലും വരും ദിവസങ്ങളിൽ വൻ ഇടിവ് രേഖപ്പെടുത്തും. ചൊവ്വാഴ്ച താപനില മൈനസ് 12 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെങ്കിൽ ബുധനാഴ്ചയോടെ ഇത് മൈനസ് 23 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. ബുധനാഴ്ചയിലെ പരമാവധി താപനില മൈനസ് 19 ഡിഗ്രി സെൽഷ്യസായിരിക്കും. തുടർന്നുള്ള ദിവസങ്ങളിലും തണുപ്പ് തുടരും. വ്യാഴാഴ്ച മൈനസ് 16 ഡിഗ്രി സെൽഷ്യസും, വെള്ളിയാഴ്ച മൈനസ് 8 ഡിഗ്രി സെൽഷ്യസും, ശനിയാഴ്ച മൈനസ് 10 ഡിഗ്രി സെൽഷ്യസും താപനില പ്രതീക്ഷിക്കുന്നു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!