Monday, February 16, 2026

കാനഡയുടെ ചീഫ് ട്രേഡ് നെഗോഷ്യേറ്ററായി ജാനിസ് ഷരെറ്റ് നിയമിതയായി

ഓട്ടവ: കാനഡയുടെ പുതിയ ചീഫ് ട്രേഡ് നെഗോഷ്യേറ്ററായി (അമേരിക്കൻ വ്യാപാര പ്രതിനിധി) മുൻ പബ്ലിക് സർവീസ് മേധാവി ജാനിസ് ഷരെറ്റിനെ പ്രധാനമന്ത്രി മാർക്ക് കാർണി നിയമിച്ചു. കാനഡ-യുഎസ്-മെക്സിക്കോ കരാറിന്റെ (CUSMA) നിർണ്ണായകമായ പുനരവലോകനം നടക്കാനിരിക്കെയാണ് ഈ സുപ്രധാന നിയമനം.

കാനഡയുടെ പൊതുഭരണരംഗത്ത് ദീർഘകാലത്തെ പരിചയസമ്പത്തുള്ള ജാനിസ് ഷരെറ്റ്, പ്രിവി കൗൺസിൽ ക്ലർക്കായും യുകെയിലെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.യുഎസിലെ കാനഡയുടെ പുതിയ അംബാസഡറായി ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ബാങ്കറും പെൻഷൻ ഫണ്ട് മാനേജറുമായ മാർക്ക് വൈസ്മാൻ ചുമതലയേറ്റതിന് തൊട്ടുപിന്നാലെയാണ് ജാനിസിന്റെ നിയമനം. മുൻ അംബാസഡർ കിർസ്റ്റൺ ഹിൽമാൻ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന്, കരാറിലെ വെല്ലുവിളികൾ നേരിടാൻ ഒരു പുതിയ ടീമിനെ തന്നെ പ്രധാനമന്ത്രി സജ്ജമാക്കിയിരിക്കുകയാണ്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!