Tuesday, February 17, 2026

വാട്ടർലൂവിൽ ശൈത്യം ശക്തമാകുന്നു: ഫ്രീസിങ് റെയ്‌നിന് സാധ്യത

കിച്ചനർ: വാട്ടർലൂ മേഖലയിൽ ശൈത്യം വീണ്ടും കടുക്കുന്നു. ബുധനാഴ്ച ശക്തമായ ഫ്രീസിങ് റെയ്‌നിന് സാധ്യതയുള്ളതിനാൽ മേഖലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏകദേശം 15 മില്ലിമീറ്റർ വരെ കനത്തിൽ ഐസ് പാളികൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. ഇതോടൊപ്പം 5 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുള്ളതിനാൽ റോഡുകളിലും നടപ്പാതകളിലും യാത്ര അതീവ ദുഷ്കരമായേക്കും.

ബുധനാഴ്ച പുലർച്ചെ ആരംഭിക്കുന്ന ഫ്രീസിങ് റെയ്‌ൻ മണിക്കൂറുകളോളം നീണ്ടുനിൽക്കുമെന്നും വൈകുന്നേരത്തോടെ മാത്രമേ ഇതിന് ശമനമുണ്ടാകൂ എന്നും കാലാവസ്ഥാ നിരീക്ഷകൻ അലിസ്റ്റർ ആൽഡേഴ്സ് വ്യക്തമാക്കി. താപനില പൂജ്യം ഡിഗ്രിയിലോ അതിന് തൊട്ടു മുകളിലോ ആണെങ്കിൽ ഇത് സാധാരണ മഴയായി മാറാൻ സാധ്യതയുണ്ട്. എന്നാൽ താപനില പൂജ്യത്തിന് താഴെയാണെങ്കിൽ ശക്തമായ ഫ്രീസിങ് റെയ്‌നിനും മഞ്ഞുപാളികൾ രൂപപ്പെടാനും കാരണമാകും. ഫ്രീസിങ് റെയ്‌നിന് മുന്നോടിയായി ഐസ് പെല്ലറ്റ്സ് വീഴാനും സാധ്യതയുണ്ട്.

കഴിഞ്ഞ ഒരാഴ്ചയായി വസന്തകാലത്തിന് സമാനമായ സുഖകരമായ കാലാവസ്ഥയായിരുന്നു വാട്ടർലൂ മേഖലയിൽ അനുഭവപ്പെട്ടിരുന്നത്. എന്നാൽ ശൈത്യത്തിന്റെ ഈ തിരിച്ചുവരവ് അടുത്ത ആഴ്ച വരെ നീണ്ടുനിന്നേക്കാം. റോഡുകളിൽ മഞ്ഞുമൂടിയത് മൂലം വാഹനങ്ങൾ തെന്നിമാറാനും അപകടങ്ങൾക്കും സാധ്യതയുള്ളതിനാൽ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!