മിലാൻ : വിന്റർ ഒളിംപിക്സിൽ വേദിയിൽ കാനഡയ്ക്ക് സുവർണ്ണ നേട്ടം. വനിതകളുടെ സ്പീഡ് സ്കേറ്റിങ് ടീം പഴ്സ്യൂട്ട് ഇനത്തിൽ ഇസബെൽ വീഡെമാൻ, ഇവാനി ബ്ലോണ്ടിൻ, വലേരി മാൾട്ടായിസ് എന്നിവർ സ്വർണം നേടി. ചൊവ്വാഴ്ച നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ നെതർലൻഡ്സിനെ പരാജയപ്പെടുത്തിയാണ് കാനഡ ഒന്നാമതെത്തിയത്. മത്സരത്തിന്റെ തുടക്കത്തിൽ പിന്നിലായിരുന്ന കാനഡ, അവസാന രണ്ട് ലാപ്പുകൾ ശേഷിക്കെ ലീഡ് തിരിച്ചുപിടിക്കുകയും ഡച്ച് ടീമിനേക്കാൾ 0.96 സെക്കൻഡ് മുൻപേ ഫിനിഷ് ചെയ്യുകയുമായിരുന്നു. മിലാനോ കോർട്ടിന ഒളിംപിക്സിന്റെ ആദ്യ എട്ട് ദിവസങ്ങളിൽ ഒരു മെഡൽ പോലും നേടാനാകാതിരുന്ന കാനഡയ്ക്ക് ഇത് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലെ മൂന്നാമത്തെ സ്വർണ്ണനേട്ടമാണ്.

