Tuesday, February 17, 2026

വാട്ടർലൂവിൽ യാത്രാശീലം മാറുന്നു; ഇ-സ്‌കൂട്ടർ ഉപയോഗത്തിൽ വൻ വർധന

കിച്ചനർ : വാട്ടർലൂ മേഖലയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്കും ബൈക്കുകൾക്കും ജനപ്രീതി ഏറുന്നതായി റിപ്പോർട്ട്. ഒരു ലക്ഷത്തിലധികം യാത്രകളിലായി ഏകദേശം 2,35,000 കിലോമീറ്ററാണ് ആളുകൾ ഈ വാഹനങ്ങളിൽ സഞ്ചരിച്ചതെന്ന് ന്യൂറോൺ മൊബിലിറ്റി പദ്ധതിയുടെ 2025-ലെ കണക്കുകൾ വ്യക്തമാക്കുന്നു. ശരാശരി രണ്ട് കിലോമീറ്ററിൽ താഴെയുള്ള ഹ്രസ്വദൂര യാത്രകൾക്കാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ജോലിക്കും പഠനത്തിനുമുള്ള യാത്രകൾക്കൊപ്പം തന്നെ നഗരത്തിലെ പ്രാദേശിക വ്യാപാര സ്ഥാപനങ്ങളിലേക്ക് പോകുന്നതിനും ഇ-സ്‌കൂട്ടറുകൾ ഒരു പ്രധാന ഉപാധിയായി മാറിയിട്ടുണ്ട്.

പൊതുഗതാഗത സംവിധാനങ്ങളുമായി പദ്ധതിയെ ബന്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും, നിലവിൽ 22 ശതമാനം ആളുകൾ മാത്രമാണ് ട്രാൻസിറ്റ് കണക്റ്ററായി ഇതിനെ ഉപയോഗിക്കുന്നത്. അതേസമയം, 28 ശതമാനം യാത്രകളും ഏതെങ്കിലും ബസ് അല്ലെങ്കിൽ ട്രെയിൻ സ്റ്റോപ്പുകൾ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പദ്ധതിയുടെ വിജയകരമായ മുന്നേറ്റം കണക്കിലെടുത്ത് അഞ്ച് വർഷത്തേക്ക് കൂടി കാലാവധി നീട്ടിനൽകിയിട്ടുണ്ട്. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഫെബ്രുവരി 17-ന് നടക്കുന്ന റീജിനൽ കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!