Wednesday, February 18, 2026

അതിരുകളില്ലാത്ത സൗഹൃദത്തിലേക്ക്‌ ഇന്ത്യയും ഫ്രാൻസും: 21 സുപ്രധാന കരാറുകളായി; ഇരട്ട നികുതി ഒഴിവാക്കി

ന്യൂ​ഡ​ൽ​ഹി​:​ ​ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ദീർഘകാല സൗഹൃദം പുതിയ ചരിത്രത്തിലേക്ക്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പ്രത്യേക ആഗോള തന്ത്രപരമായ പങ്കാളിത്തം എന്ന നിലയിലേക്ക് ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ചർച്ചയിൽ തീരുമാനിച്ചു. ഇ​ന്ത്യ​യും​ ​ഫ്രാ​ൻ​സും​ ​ഇ​ര​ട്ട​ ​നി​കു​തി​ ​ഒ​ഴി​വാ​ക്കാ​നു​ള്ള​ ​സു​പ്ര​ധാ​ന​ ​ക​രാ​റി​ൽ​ ​ഒ​പ്പി​ട്ടു.​ ​ഫ്രാ​ൻ​സി​ൽ​ ​നി​ന്ന് ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യ്‌​ക്ക് 114​ ​റാ​ഫേ​ൽ​ ​യു​ദ്ധ​ ​വി​മാ​ന​ങ്ങ​ൾ​ ​വാ​ങ്ങാ​നു​ള്ള​ 3.25​ ​ല​ക്ഷം​ ​കോ​ടി​യു​ടെ​ ​ഇ​ട​പാ​ടി​നും​ ​ക​രാ​റാ​യി. ഇതിൽ 90 വിമാനങ്ങളും ഇന്ത്യയിൽ തന്നെ നിർമ്മിക്കാനുള്ള വമ്പൻ കരാർ ഉടൻ ഒപ്പുവെക്കുമെന്നാണ് സൂചന.2030​ ഓ​ടെ​ 30,000​ ​ഇ​ന്ത്യ​ൻ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഫ്രാ​ൻ​സി​ൽ​ ​അ​വ​സ​രം ലഭിക്കും. പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യും​ ​ഫ്ര​ഞ്ച് ​പ്ര​സി​ഡ​ന്റ് ​ഇ​മ്മാ​നു​വ​ൽ​ ​മാ​ക്രോ​ണും​ ​മും​ബ​യ് ​ലോ​ക്‌​ഭ​വ​നി​ൽ​ ​ന​ട​ത്തി​യ​ ​ഉ​ഭ​യ​ക​ക്ഷി​ ​കൂ​ടി​ക്കാ​ഴ്‌​ച​യ്‌​ക്ക് ​ശേ​ഷ​മാ​ണ്‌ ചർച്ചകളിൽ തീരുമാനം. വിപുലമായ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് 21 സുപ്രധാന കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. പ്രതിരോധ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട്, അത്യാധുനിക ഹാമർ മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ ധാരണയായി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും (BEL) ഫ്രഞ്ച് കമ്പനിയായ സാഫ്രാനും (Safran) ചേർന്നായിരിക്കും ഈ സംയുക്ത സംരംഭം നടപ്പിലാക്കുക. കർണാടകയിലെ വെമഗലിൽ ടാറ്റയും എയർബസും ചേർന്ന് സ്ഥാപിച്ച രാജ്യത്തെ ആദ്യ സ്വകാര്യ ഹെലികോപ്റ്റർ അസംബ്ലി ലൈൻ ഇരുനേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥരെ പരസ്പരം വിന്യസിക്കാനും വിദേശകാര്യ മന്ത്രിമാർ തമ്മിൽ വർഷം തോറും ചർച്ചകൾ നടത്താനും തീരുമാനമായി.

എ.ഐ, ക്രിട്ടിക്കൽ മിനറൽസ് തുടങ്ങിയ മേഖലകളിലും സഹകരണം ഉറപ്പാക്കി. ഡൽഹി എയിംസിൽ ഇൻഡോ-ഫ്രഞ്ച് സെന്റർ ഫോർ AI ഇൻ ഹെൽത്ത് സ്ഥാപിക്കാനും തീരുമാനിച്ചു. 2026-നെ ഇന്ത്യ-ഫ്രാൻസ് നവീകരണ വർഷമായി ഇരുനേതാക്കളും പ്രഖ്യാപിച്ചു. ജ​ന​ങ്ങ​ൾ​ ​ത​മ്മി​ലു​ള്ള​ ​ബ​ന്ധം ​പരസ്‌പരം ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള​ ​ഇ​ന്ത്യ​-​ഫ്രാ​ൻ​സ് ​ഇ​ന്നൊ​വേ​ഷ​ൻ​ 2026​ ​പ​രി​പാ​ടി​യും​ ​നേ​താ​ക്ക​ൾ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.​ ​പ്ര​തി​രോ​ധം,​ ​ഊ​ർ​ജം​ ​ബ​ഹി​രാ​കാ​ശം,​ ​പു​തി​യ​ ​സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ​ ​തു​ട​ങ്ങി​യ​ ​മേ​ഖ​ല​ക​ളി​ലെ​ ​വ്യ​വ​സാ​യി​ക​ളെ​ ​ബ​ന്ധി​പ്പി​ക്കാ​നും​ ​ഇ​ത് ​ഉ​പ​യോ​ഗി​ക്കും.​ ​ക​ർ​ണാ​ട​ക​യി​ലെ​ എച്ച്-125​ ​ഹെ​ലി​കോ​പ്‌​ട​ർ​ ​അ​സം​ബ്ളി​ ​യൂ​ണി​റ്റ് ​ഇ​രു​നേ​താ​ക്ക​ളും​ ​വെ​ർ​ച്വ​ലാ​യി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്‌​തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!