Wednesday, February 18, 2026

ഹ്യൂസ്റ്റൺ എച്ച്.പി.എഫ്. വാർഷിക കൺവെൻഷൻ ഫെബ്രുവരി 20 മുതൽ

ഹ്യൂസ്റ്റൺ : ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് (HPF) വാർഷിക കൺവെൻഷൻ ഫെബ്രുവരി 20, 21, 22 തീയതികളിൽ സ്റ്റാഫോർഡിലുള്ള ലിവിങ് വാട്ടേഴ്സ് ക്രിസ്ത്യൻ ചർച്ചിൽ (845 Staffordshire Rd, Stafford, TX 77477) നടക്കും.

ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ 9:00 വരെ ഉദ്ഘാടന സമ്മേളനം നടക്കും. ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെയും, ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 9:00 മുതൽ സംയുക്ത ആരാധന ഉണ്ടായിരിക്കും. ഫെബ്രുവരി 21-ന് രാവിലെ 10:00 മുതൽ 12:00 വരെ വനിതാ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്. ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻ ഏഷ്യ-പസഫിക് ഫീൽഡ് ഡയറക്ടർ റവ. ആൻഡ്രൂ ബിൻഡ, ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർ റോയ് മാർക്കാര, ബഹ്റൈനിൽ നിന്നുള്ള ഡോ. സൂസൻ തോമസ് എന്നിവർ മുഖ്യ പ്രസംഗകരായി പങ്കെടുക്കും. HPF പ്രസിഡൻ്റ് പാസ്റ്റർ മാത്യു കെ. ഫിലിപ്പ് വാർഷിക കൺവെൻഷൻ ഉദ്ഘാടനം നിർവഹിക്കും. ആരാധനയ്ക്ക് HPF Choir നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ മാത്യു കെ ഫിലിപ്പ് – (281) 736-6008, ഡോ. സാം ചാക്കോ – (609) 498-4823.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!