Wednesday, February 18, 2026

ശക്തമായ കാറ്റും ഫ്രീസിങ് റെയിനും ; വാട്ടർലൂവിൽ ഓറഞ്ച് അലർട്ട്

കിച്ചനർ: വാട്ടർലൂ റീജിയനിൽ ബുധനാഴ്ച അതിശക്തമായ കാറ്റും ഫ്രീസിങ് റെയിനും അനുഭവപ്പെടുമെന്ന് എൻവയൺമെന്റ് കാനഡ മുന്നറിയിപ്പ്. മേഖലയിൽ 5 മുതൽ 15 മില്ലിമീറ്റർ വരെ ഫ്രീസിങ് റെയിനിനും ഐസ് പെല്ലറ്റുകൾ വീഴാനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ ഏജൻസി ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് വാട്ടർലൂ റീജിയനിലും ഗ്വൽഫിലും സ്കൂൾ ബസുകൾ റദ്ദാക്കി. എന്നാൽ സ്കൂളുകളിൽ ക്ലാസുകൾ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

ബുധനാഴ്ച പകൽ താപനില കുറയാൻ തുടങ്ങുന്നതോടെ രാത്രിയിലും വ്യാഴാഴ്ച പുലർച്ചെയും മൈനസ് 3 ഡിഗ്രി സെൽഷ്യസ് വരെ തണുപ്പ് അനുഭവപ്പെടും. ഫ്രീസിങ് റെയിനിന് പിന്നാലെ മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ടെന്നും ഇത് റോഡുകളിൽ അപകടകരമായ രീതിയിലുള്ള ഐസ് പാളികൾ രൂപപ്പെടാൻ കാരണമാകുമെന്നും കാലാവസ്ഥാ വിദഗ്ധ ഡെനിസ് ആൻഡ്രിയാച്ചി കൂട്ടിച്ചേർത്തു. ഫ്രീസിങ് റെയിനും കാറ്റും കാരണം വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ടെന്ന് അധികൃതർ പറയുന്നു. വാരാന്ത്യമാകുമ്പോഴേക്കും താപനില മൈനസ് 6 ഡിഗ്രി സെൽഷ്യസിലേക്ക് താഴുമെന്നാണ് നിലവിലെ പ്രവചനം.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!