Wednesday, February 18, 2026

റോഡപകടങ്ങൾ റെക്കോർഡിൽ; ഫോട്ടോ റഡാർ പുനഃസ്ഥാപിക്കാൻ കാൽഗറി

കാൽഗറി: നഗരത്തിലെ റോഡപകട മരണങ്ങൾ റെക്കോർഡ് വേഗതയിൽ വർധിക്കുന്ന സാഹചര്യത്തിൽ, പ്രവിശ്യാ സർക്കാരിനെതിരെ ശക്തമായ നിലപാടുമായി കാൽഗറി സിറ്റി കൗൺസിൽ. 2026-ന്റെ തുടക്കത്തിൽ ഒരു പിഞ്ചുകുഞ്ഞും മുതിർന്ന പൗരനും ഉൾപ്പെടെ ഏഴുപേർക്ക് ജീവൻ നഷ്ടമായതോടെ, കഴിഞ്ഞ വർഷം പിൻവലിച്ച ഫോട്ടോ റഡാർ സംവിധാനം അടിയന്തരമായി തിരികെ കൊണ്ടുവരണമെന്ന് മേയർ ജെറോമി ഫാർക്കസും കൗൺസിലർമാരും പ്രവിശ്യാ സർക്കാരിനോട് ആവശ്യപ്പെട്ടു. ഫോട്ടോ റഡാർ വെറുമൊരു വരുമാന മാർഗ്ഗമല്ലെന്നും, കാനഡക്കാരുടെ ജീവൻ സംരക്ഷിക്കാൻ അത് അനിവാര്യമാണെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി. ഫോട്ടോ റഡാർ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മേയർ സർക്കാരിന് കത്തയച്ചു.

ട്രാഫിക് സുരക്ഷാ ഫണ്ടുകളിൽ നിന്നുള്ള വരുമാനം വെട്ടിക്കുറച്ച പ്രവിശ്യാ സർക്കാരിന്റെ നടപടി നഗരത്തിലെ സുരക്ഷാ ക്രമീകരണങ്ങളെ ബാധിച്ചതായി സിറ്റി കൗൺസിൽ കുറ്റപ്പെടുത്തി. ‘വിഷൻ സീറോ’ എന്ന ലക്ഷ്യത്തോടെ അപകടമരണങ്ങൾ ഇല്ലാതാക്കാൻ നഗരഭരണകൂടം ശ്രമിക്കുമ്പോൾ, പ്രവിശ്യാ സർക്കാർ സഹകരിക്കുന്നില്ലെന്നാണ് ഉയരുന്ന ആക്ഷേപം. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ പ്രവിശ്യാ ഗതാഗത മന്ത്രിയുമായി ചർച്ച നടത്താനിരിക്കുകയാണ് കൗൺസിൽ.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!