Wednesday, February 18, 2026

കനത്ത മഞ്ഞുവീഴ്ച; മാനിറ്റോബയിൽ ‘യെല്ലോ വാണിങ്’, വിദ്യാലയങ്ങൾക്ക് അവധി

വിനിപെ​ഗ് : സതേൺ മാനിറ്റോബയിൽ ശക്തമായ മഞ്ഞുവീഴ്ച തുടരുന്ന സാഹചര്യത്തിൽ പ്രവിശ്യയിലെ ഭൂരിഭാഗം സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ വരെ കനത്ത മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുണ്ടെന്നാണ് എൻവയൺമെന്റ് കാനഡയുടെ മുന്നറിയിപ്പ്. ഇതേത്തുടർന്ന് യുഎസ് അതിർത്തി മുതൽ വടക്ക് വരെ വിന്നിപെഗോസിസ് തടാകത്തിന്റെ വടക്കേ അറ്റത്തുള്ള ഡോസൺ ബേ വരെ യെല്ലോ വാർണിങ് നിലനിൽക്കുന്നുണ്ട്. പ്രെയറി റോസ്, ഗാർഡൻ വാലി, വെസ്റ്റേൺ ഉൾപ്പെടെ പത്തോളം സ്കൂൾ ഡിവിഷനുകൾ പൂർണ്ണമായും അടച്ചു. ചിലയിടങ്ങളിൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഗ്രാമീണ മേഖലകളിലേക്കുള്ള ബസ് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. പാർക്ക്‌ലാൻഡ് മേഖലയിലും എസ്‌കാർപ്‌മെന്റ് പരിസരങ്ങളിലും 30 സെന്റീമീറ്റർ വരെ മഞ്ഞ് വീഴാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

വിനിപെഗ് നഗരത്തിൽ തുടക്കത്തിൽ മഴയും ഫ്രീസിങ് റെയ്നുമാണ് ലഭിച്ചതെങ്കിലും വരും മണിക്കൂറുകളിൽ കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടായേക്കുമെന്നാണ് പ്രവചനം. നിലവിൽ മോർഡൻ, പോർട്ടേജ് ലാ പ്രെയറി തുടങ്ങിയ സ്ഥലങ്ങളിൽ വലിയ തോതിൽ മഞ്ഞ് അടിഞ്ഞുകൂടിയിട്ടുണ്ട്. അസിനിബോയിൻ കോളേജ് ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തന സമയത്തിലും മാറ്റങ്ങൾ വരുത്തി. റോഡുകളിലെ കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപായി 511 വെബ്സൈറ്റിലൂടെ റോഡ് സാഹചര്യങ്ങൾ പരിശോധിക്കണമെന്ന് പ്രവിശ്യാ സർക്കാർ നിർദ്ദേശിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!