Wednesday, February 18, 2026

മിലാനോ കോർട്ടിന 2026: സുവർണ്ണ നേട്ടവുമായി കാനഡയുടെ സ്റ്റീവൻ ഡുബോയിസ്

മിലാൻ : വ്യക്തിഗത ഇനങ്ങളിൽ ശൈത്യകാല ഒളിംപിക്സിലെ മോശം തുടക്കത്തിനുശേഷം, കാനഡയുടെ ഗംഭീര തിരിച്ചുവരവ്. മിലാനോ കോർട്ടിന 2026-ൽ പുരുഷന്മാരുടെ 500 മീറ്ററിൽ സ്റ്റീവൻ ഡുബോയിസ് കാനഡയുടെ ആദ്യത്തെ ഷോർട്ട്-ട്രാക്ക് സ്വർണ്ണ മെഡൽ നേടി. നെതർലൻഡ്‌സിന്‍റെ മെല്ലെ വാൻ വൗട്ട് വെള്ളി നേടിയപ്പോൾ അദ്ദേഹത്തിന്‍റെ സഹോദരൻ ജെൻസ് വെങ്കലം നേടി. ഗെയിംസിലെ കാനഡയുടെ നാലാമത്തെ സ്വർണ്ണ മെഡലാണിത്. ഷോർട്ട്-ട്രാക്കിൽ അഞ്ച് മെഡലുകൾ ഉൾപ്പെടെ കാനഡയ്ക്ക് ഇപ്പോൾ ആകെ 14 മെഡലുകളാണുള്ളത്.

കഴിഞ്ഞ വർഷത്തെ ലോക ചാമ്പ്യൻഷിപ്പിൽ 500 മീറ്ററിലെ വിജയം ഉൾപ്പെടെ നാല് സ്വർണ്ണ മെഡലുകൾ 28 വയസ്സുള്ള സ്റ്റീവൻ ഡുബോയിസ് കാനഡയ്ക്കായി സ്വന്തമാക്കിയിരുന്നു. കൂടാതെ 2022 ഒളിംപിക്സിൽ 500 മീറ്ററിൽ വെങ്കലം ഉൾപ്പെടെ മൂന്ന് മെഡലുകളും സ്വന്തം പേരിലാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!