Thursday, February 19, 2026

കാനഡ-അമേരിക്ക വ്യാപാര ചർച്ച: ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താൻ ഡൊമിനിക് ലെബ്ലാ

ഓട്ടവ : കാനഡ-അമേരിക്ക-മെക്സിക്കോ വ്യാപാര കരാറിന്റെ (CUSMA) പുനഃപരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കനേഡിയൻ വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാ. അമേരിക്കൻ മദ്യത്തിന് കാനഡ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും മറ്റ് വ്യാപാര തടസ്സങ്ങളും ചർച്ചകളെ ബാധിക്കുന്നുണ്ടെന്ന് ഗ്രീർ നേരത്തെ വിമർശിച്ചിരുന്നു. മുൻപ് ട്രംപ് ഭരണകൂടം കാനഡയ്ക്ക് മേൽ താരിഫുകൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ചില കനേഡിയൻ പ്രവിശ്യകൾ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഒഴിവാക്കിയിരുന്നു. നിലവിൽ ഒന്റാരിയോയിലെ യുഎസ് വിരുദ്ധ പരസ്യത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ താൽക്കാലികമായി നിലച്ചിരിക്കുകയാണെങ്കിലും, ആശയവിനിമയത്തിനുള്ള വഴികൾ തുറന്നിട്ടിരിക്കുകയാണെന്ന് കാനഡ അറിയിച്ചു.

അമേരിക്കയുമായി പ്രത്യേക ഉഭയകക്ഷി കരാറുകൾക്ക് ട്രംപ് താൽപ്പര്യം പ്രകടിപ്പിക്കുമ്പോഴും, നിലവിലെ ത്രികക്ഷി കരാർ ശക്തിപ്പെടുത്താനാണ് കാനഡയും മെക്സിക്കോയും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമുമായി ലെബ്ലാ ചർച്ചകൾ നടത്തി. കാനഡയുടെ ഡയറി സംവിധാനങ്ങളെയും ചൈനയുമായുള്ള ഇലക്ട്രിക് വാഹന ഇടപാടുകളെയും ട്രംപ് വിമർശിക്കുന്നുണ്ടെങ്കിലും, മെക്സിക്കോയുമായി ചേർന്ന് നിലവിലെ വ്യാപാര ബന്ധം സുരക്ഷിതമായി മുന്നോട്ട് കൊണ്ടുപോകാനാണ് കാനഡയുടെ നീക്കം. മൂന്ന് രാജ്യങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ ഉടമ്പടി പുതുക്കുന്നതിനായി മെക്സിക്കോയുടെ പൂർണ്ണ പിന്തുണ കാനഡയ്ക്ക് ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!