കിച്ചനർ: കഴിഞ്ഞ വർഷം നഗരത്തിലെ റോഡപകടങ്ങളിൽ വൻ വർധന രേഖപ്പെടുത്തിയതായി വാട്ടർലൂ റീജിയനൽ പൊലീസ് സർവീസ്. ഈ അപകടങ്ങളിൽ ഭൂരിഭാഗത്തിനും കാരണം ‘ഫാറ്റൽ ഫോർ’ (Fatal Four) എന്ന് വിളിക്കപ്പെടുന്ന നാല് പ്രധാന നിയമലംഘനങ്ങളാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. പൊലീസ് സർവീസസ് ബോർഡിന് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം ഉണ്ടായ 19 അപകടങ്ങളിലായി 20 പേർക്ക് ജീവൻ നഷ്ടമായി.

മുൻവർഷത്തെ അപേക്ഷിച്ച് അപകടങ്ങളുടെ എണ്ണത്തിൽ 26 ശതമാനം വർധനയാണ് ഉണ്ടായത്. മദ്യപിച്ച് വാഹനമോടിക്കൽ, ഡിസ്ട്രാക്ടഡ് ഡ്രൈവിങ്, അമിതവേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നിവയാണ് ഈ അപകടങ്ങളിൽ കാൽഭാഗത്തിനും കാരണമായതെന്ന് പൊലീസ് വ്യക്തമാക്കി. 2025-ൽ നടന്ന ഇത്തരം അപകടങ്ങളിൽ പകുതിയിലധികവും റൂറൽ റോഡുകളിലായിരുന്നു എന്നതും ശ്രദ്ധേയമാണ്. അതേസമയം,കഴിഞ്ഞ വർഷം വാഹനാപകടങ്ങളിൽ 27 ശതമാനം കുറവുണ്ടായതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതിന് റീജിയനൽ പൊലീസ് 22,435 കേസുകൾ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തിട്ടുണ്ട്.
