Thursday, February 19, 2026

എൻഡിപി നേതൃത്വ മത്സരം: അവസാന ഘട്ട സംവാദം ഇന്ന്

ഓട്ടവ : കാനഡയിലെ എൻഡിപി (NDP) നേതൃത്വത്തിലേക്ക് പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിൽ നിർണ്ണായകമായ അവസാന സംവാദം വ്യാഴാഴ്ച നടക്കും. 2025-ലെ പൊതുതിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തിന് ശേഷം പാർട്ടിയെ ശക്തിപ്പെടുത്തുകയും ജനങ്ങൾക്കിടയിൽ പ്രസക്തി വീണ്ടെടുക്കുകയും ചെയ്യുക എന്ന വലിയ വെല്ലുവിളിയാണ് പുതിയ നേതാവിനെ കാത്തിരിക്കുന്നത്. എഡ്മിന്റൻ എംപി ഹെതർ മക്ഫെർസൺ, ആക്ടിവിസ്റ്റ് അവി ലൂയിസ്, യൂണിയൻ നേതാവ് റോബ് ആഷ്ടൺ എന്നിവർ തമ്മിലുള്ള വാശിയേറിയ പോരാട്ടമാണ് നിലവിൽ നടക്കുന്നത്. സാമ്പത്തിക ഭദ്രത, തൊഴിൽ സുരക്ഷ, വിദേശനയം തുടങ്ങിയ ഏഴ് പ്രധാന മേഖലകളെ മുൻനിർത്തിയാണ് ബ്രിട്ടിഷ് കൊളംബിയയിൽ സ്ഥാനാർത്ഥികൾ മാറ്റുരയ്ക്കുന്നത്.

ഭരണകക്ഷിയായ ലിബറൽ പാർട്ടിയിൽ നിന്നും പ്രതിപക്ഷമായ കൺസർവേറ്റീവ് പാർട്ടിയിൽ നിന്നും വോട്ടർമാരെ ആകർഷിക്കാൻ സാധിക്കുന്ന വ്യക്തമായ കാഴ്ചപ്പാടുള്ള നേതാവിനെ കണ്ടെത്തുകയാണ് സംവാദത്തിന്റെ ലക്ഷ്യം. പരിചയസമ്പന്നയായ രാഷ്ട്രീയക്കാരിയെന്ന നിലയിൽ ഹെതർ മക്ഫെർസൺ ശ്രദ്ധ നേടുമ്പോൾ, സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളും പരിസ്ഥിതി വിഷയങ്ങളും ഉയർത്തിയാണ് അവി ലൂയിസ് ജനങ്ങളിലേക്ക് എത്തുന്നത്. ടോണി മക്വായ്ൽ, തനീൽ ജോൺസ്റ്റൺ എന്നിവരും മത്സരരംഗത്തുണ്ട്. മാർച്ച് മാസത്തിൽ നടക്കുന്ന വോട്ടെടുപ്പിലൂടെ എൻഡിപി തങ്ങളുടെ പുതിയ അമരക്കാരനെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!