തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് ഗ്രാമിന് 100 രൂപ കുറഞ്ഞ് 14,315 രൂപയായി. പവന്റെ വിലയിൽ 800 രൂപയുടെ കുറവുണ്ടായി. 1,14,520 രൂപയായാണ് പവന്റെ വില കുറഞ്ഞത്. വ്യാഴാഴ്ച രണ്ടു തവണ വില കൂടിയ ശേഷമാണ് വെള്ളിയാഴ്ച രാവിലെ വില കുറഞ്ഞിരിക്കുന്നത്. ഇന്നത്തെ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 15,617 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 14,315 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 11,713 രൂപയുമാണ്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഒരു പവന്‍ സ്വര്‍ണത്തിന് 2500ലധികം രൂപ കുറഞ്ഞ ശേഷം ഇന്നലെ വില കൂടിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം സ്വര്‍ണം ഒരു പവന് 115,320 രൂപയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 1,17,760 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. രണ്ടിന് രേഖപ്പെടുത്തിയ 1,07,920 രൂപയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരം.
