Friday, February 20, 2026

ഹെൽത്ത് കെയർ എക്സ്പ്രസ് എൻട്രി ഡ്രോ: 4,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 467

ഓട്ടവ : ഈ വർഷത്തെ പത്താമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 4,000 ഹെൽത്ത് കെയർ, സോഷ്യൽ സർവീസസ് വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾക്ക് കാനഡ ഇൻവിറ്റേഷൻ നൽകി. 467 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. എക്സ്പ്രസ് എൻട്രി സംവിധാനത്തിലൂടെ ഈ വർഷത്തെ ഹെൽത്ത് കെയർ, സോഷ്യൽ സർവീസസ് അപേക്ഷകർക്കുള്ള ആദ്യ നറുക്കെടുപ്പാണിത്.

ഫെബ്രുവരി 16 മുതൽ 20 വരെ നാല് എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലായി 10,670 അപേക്ഷകർക്കാണ് കാനഡ ഇന്വിറ്റേഷന നൽകിയത്. കഴിഞ്ഞ കുറച്ചു നറുക്കെടുപ്പുകളെ അപേക്ഷിച്ച് നോക്കുമ്പോൾ CRS സ്കോറിലുണ്ടായ ഇടിവ് ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ ഉൾപ്പെടെയുള്ള ഹെൽത്ത് കെയർ പ്രൊഫഷണലുകൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. കൂടാതെ ആരോഗ്യമേഖലയിലെ പ്രതിസന്ധിക്ക് പരിഹാരമായി കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകൾക്ക് ഐആർസിസി പ്രാധാന്യം നൽകുന്നുണ്ട്. 2026-ൽ ഇതുവരെ IRCC മൊത്തം 34,848 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!