Friday, February 20, 2026

സിറിയയിൽ എംബസി തുറക്കാൻ യുഎസ്; 14 വർഷത്തെ ഇടവേളയ്ക്ക് അന്ത്യം

വാഷിങ്ടൺ: സിറിയൻ ആഭ്യന്തരയുദ്ധത്തെത്തുടർന്ന് 2012-ൽ അടച്ചുപൂട്ടിയ ഡമാസ്കസിലെ എംബസി വീണ്ടും തുറക്കാൻ ഒരുങ്ങി അമേരിക്ക. 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ നിർണ്ണായക നീക്കം. 2024 ഡിസംബറിൽ പഴയ ഭരണകൂടം പുറത്തായതോടെ സിറിയയുമായുള്ള ബന്ധം പുതുക്കാൻ ട്രംപ് ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇത് സംബന്ധിച്ച ഔദ്യോഗിക പ്ലാനുകൾ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കോൺഗ്രസിനെ അറിയിച്ചു കഴിഞ്ഞു.

എംബസി തുറക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ അടുത്ത ആഴ്ചയോടെ ആരംഭിക്കും. ഘട്ടം ഘട്ടമായായിരിക്കും എംബസിയുടെ പ്രവർത്തനം പൂർണ്ണസ്ഥിതിയിലാക്കുക. സിറിയയിലെ പുതിയ നേതൃത്വവുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിനും അവർക്കുമേലുള്ള ഉപരോധങ്ങൾ നീക്കുന്നതിനും അമേരിക്കൻ പ്രതിനിധിയായ ടോം ബരാക് സജീവമായ നീക്കങ്ങൾ നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി അദ്ദേഹം കഴിഞ്ഞ മേയ് മാസത്തിൽ ഡമാസ്കസ് സന്ദർശിച്ച് എംബസിയിൽ യുഎസ് പതാക ഉയർത്തിയിരുന്നു.

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ സിറിയ കൂടി പങ്കാളികളാകുന്നത് മേഖലയിലെ സുരക്ഷയ്ക്ക് ഗുണകരമാകുമെന്ന് അമേരിക്ക വിലയിരുത്തുന്നു. സുരക്ഷാ കാരണങ്ങളാൽ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പുറത്തുവിട്ടിട്ടില്ല. വെനസ്വേലയിൽ നടപ്പിലാക്കിയതുപോലെ, താൽക്കാലിക ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ട് പടിപടിയായി എംബസിയുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനാണ് യുഎസ് ലക്ഷ്യമിടുന്നത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!