ഹാലിഫാക്സ് : മാരിടൈംസ് പ്രവിശ്യകളായ നോവസ്കോഷയിലും ന്യൂബ്രൺസ്വികിലും പെട്രോൾ വില ഒറ്റരാത്രികൊണ്ട് കുറഞ്ഞു. അതേസമയം പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഇന്ധനവിലയിൽ മാറ്റമില്ലാതെ തുടരുന്നതായി പെട്രോളിയം അനലിസ്റ്റ് അറിയിച്ചു.
നോവസ്കോഷ
ഹാലിഫാക്സ് മേഖലയിൽ സാധാരണ പെട്രോളിന്‍റെ വില 1.8 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 136.2 സെൻ്റായി. പ്രവിശ്യയിൽ ഡീസൽ വിലയും കുറഞ്ഞു. ഡീസൽ വില 5.4 സെൻ്റ് കുറഞ്ഞ് ലിറ്ററിന് 181.8 സെൻ്റാണ് ഈടാക്കുന്നത്. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ പെട്രോളിന് ലിറ്ററിന് 138.1 സെന്റും ഡീസലിന് ലിറ്ററിന് 183.7 സെൻ്റുമാണ് പമ്പുകളിൽ ഈടാക്കുന്നത്.

പ്രിൻസ് എഡ്വേഡ് ഐലൻഡ്
പി.ഇ.ഐയിലെ സാധാരണ പെട്രോളിന്‍റെ വിലയിൽ മാറ്റമൊന്നും വന്നിട്ടില്ല. ലിറ്ററിന് 149.0 സെൻ്റായി തുടരുന്നു. ദ്വീപിലെ ഡീസൽ വിലയിലും മാറ്റമൊന്നും വന്നിട്ടില്ല. ലിറ്ററിന് 188.4 സെൻ്റാണ് ഏറ്റവും കുറഞ്ഞ വില.
ന്യൂബ്രൺസ്വിക്
ന്യൂബ്രൺസ്വിക്കിൽ, സാധാരണ പെട്രോളിന്‍റെ വില 1.6 സെൻ്റ് കുറഞ്ഞു. പുതിയ പരമാവധി വില ലിറ്ററിന് 139.6 സെൻ്റ് ആണ്. അതേസമയം ഡീസൽ വില 5.6 സെൻ്റ് വർധിച്ചു. ഇതോടെ പരമാവധി വില ഇപ്പോൾ ലിറ്ററിന് 194.0 സെൻ്റായി.
