Sunday, February 22, 2026

നേമത്ത് താമര വിരിയിക്കാൻ രാജീവ് ചന്ദ്രശേഖർ; പ്രചാരണത്തിന് തുടക്കം

തിരുവനന്തപുരം: നേമം മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ചുവരിൽ താമരയെ വരച്ചാണ് രാജീവ് ചന്ദ്രശേഖർ പ്രചാരണത്തിന് തുടക്കം കുറിച്ചത്. തിരുവനന്തപുരത്ത് മാറ്റം കൊണ്ടുവരണമെന്നാണ് തന്റെ ആഗ്രഹമെന്നും, അതിനായി നേമം നിയോജക മണ്ഡലത്തിൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യം രണ്ട് മാസം മുമ്പ് തന്നെ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കാനുള്ള തന്റെ ആഗ്രഹം പാർട്ടിയെ അറിയിച്ചിട്ടുണ്ടെങ്കിലും, അന്തിമ തീരുമാനം എടുക്കേണ്ടത് ബിജെപി ദേശീയ നേതൃത്വമാണെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. വികസനം, വിശ്വാസ സംരക്ഷണം, സുരക്ഷ എന്നിവയിലൂന്നിയായിരിക്കും നേമത്തെ ബിജെപിയുടെ പ്രവർത്തനം. ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിൽ തിരുവനന്തപുരത്തെ ജനങ്ങളിൽ നിന്ന് തനിക്ക് ലഭിച്ച സ്‌നേഹവും പിന്തുണയും മറക്കാനാവില്ലെന്നും നേമത്ത് മാറ്റം വരണമെന്നത് ജനങ്ങളുടെ ആഗ്രഹമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നേമത്ത് സജീവമായി രംഗത്തിറങ്ങാനാണ് തീരുമാമമെന്നും പാർട്ടി ഇത് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. നേമം മണ്ഡലത്തിൽ വിവിധ ബൂത്തുകളിൽ നടന്ന കുടുംബയോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തിന്റെ’ തത്സമയ റേഡിയോ പ്രക്ഷേപണത്തിലും അദ്ദേഹം പങ്കെടുത്തു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!