Sunday, February 22, 2026

അതിതീവ്ര ന്യൂനമർദ്ദം: മാരിടൈംസ് പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

ഹാലിഫാക്സ് : തിങ്കളാഴ്ച വരാനിരിക്കുന്ന ശൈത്യ കൊടുങ്കാറ്റ് മൂന്ന് മാരിടൈംസ് പ്രവിശ്യകളെയും ബാധിക്കുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ഞായറാഴ്ച രാത്രി നോവസ്കോഷയിലൂടെ കടന്നു പോകുന്ന അതിതീവ്രമായ ന്യൂനമർദ്ദത്തെ തുടർന്ന് ശക്തമായ മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും വീശും.

നോവസ്കോഷ

15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ പ്രവിശ്യയുടെ പടിഞ്ഞാറൻ മേഖലയിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയ്ക്ക് ഒപ്പം മണിക്കൂറിൽ 90 കിലോമീറ്ററിനടുത്ത് വടക്കുകിഴക്കൻ കാറ്റ് വീശും. മഞ്ഞുവീഴ്ച ആരംഭിക്കുന്നതിനൊപ്പം വടക്കുകിഴക്കൻ കാറ്റും ശക്തിപ്പെടും. ഇതോടെ ദൃശ്യപരത കുറയാൻ സാധ്യതയുണ്ട്, ഫെഡറൽ ഏജൻസി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ സ്ഥിതി മെച്ചപ്പെടും. പ്രവിശ്യയുടെ കിഴക്കൻ മേഖലയിൽ തിങ്കളാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നു. കൂടാതെ മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശും.

ന്യൂബ്രൺസ്വിക്

തെക്കൻ, കിഴക്കൻ ന്യൂബ്രൺസ്വിക്കിൽ 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് കാലാവസ്ഥാ ഏജൻസി പ്രവചിക്കുന്നു. മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ വടക്കുകിഴക്കൻ കാറ്റും വീശും. എന്നാൽ, ഫണ്ടി തീരത്ത് മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ആരംഭിക്കുന്ന ഈ കാലാവസ്ഥാ സംവിധാനം ചൊവ്വാഴ്ച രാവിലെ വരെ തുടരുമെന്നും പ്രതീക്ഷിക്കുന്നു.

പ്രിൻസ് എഡ്വേഡ് ഐലൻഡ്

കനത്ത മഞ്ഞുവീഴ്ചയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന പ്രിൻസ് എഡ്വേഡ് ഐലൻഡിൽ പ്രത്യേക കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 15 മുതൽ 25 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച തിങ്കളാഴ്ച രാവിലെ ആരംഭിക്കും. ഒപ്പം വടക്കുകിഴക്ക് നിന്ന് മണിക്കൂറിൽ 60 മുതൽ 80 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!