Sunday, February 22, 2026

തുടരുന്ന മരുന്ന്‌ ക്ഷാമത്തിനിടെ ആൽബർട്ടയിൽ 7 ലക്ഷം കുപ്പി കുട്ടികളുടെ മരുന്ന് നശിപ്പിച്ചു; വിമർശനം

എഡ്‌മിൻ്റൻ: കടുത്ത മരുന്ന്‌ ക്ഷാമത്തിനിടെ തുർക്കിയിൽ നിന്ന് ഇറക്കുമതി ചെയ്ത കുട്ടികളുടെ വേദനസംഹാരികളിൽ പകുതിയോളം നശിപ്പിച്ച്‌ ആൽബർട്ട. 2023-ൽ രാജ്യത്തുണ്ടായ മരുന്നുക്ഷാമം പരിഹരിക്കാനായി ഏകദേശം 470 കോടി രൂപ ചെലവിട്ടാണ് ഈ മരുന്നുകൾ വാങ്ങിയത്. ആകെ വാങ്ങിയ 14 ലക്ഷം കുപ്പി മരുന്നുകളിൽ പകുതിയും (7 ലക്ഷം കുപ്പികൾ) കാലാവധി കഴിയാറായതിനെത്തുടർന്നാണ്‌ നശിപ്പിച്ചത്‌. സ്വാൻ ഹിൽസ് ട്രീറ്റ്‌മെന്റ് സെന്ററിൽ വെച്ച് നടന്ന ഈ പ്രക്രിയയ്ക്ക് മാത്രം 7 ലക്ഷം ഡോളറിലധികം ചെലവായി. മരുന്നുകൾ മറ്റു രാജ്യങ്ങൾക്ക് നൽകാൻ ശ്രമിച്ചെങ്കിലും, കാലാവധി കഴിയാൻ മാസങ്ങൾ മാത്രം ബാക്കിയുള്ളതിനാലും സാങ്കേതിക തടസ്സങ്ങൾ മൂലവും പകുതിയോളം മരുന്നുകളും ആർക്കും നൽകാൻ സാധിച്ചില്ല.

കഴിഞ്ഞ മൂന്ന് വർഷമായി ഈ മരുന്നുകൾ സൂക്ഷിച്ചുവെച്ചതിന് മാത്രം 4.7 ലക്ഷം ഡോളറിലധികം ചെലവഴിക്കേണ്ടി വന്നിരുന്നു. ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ നേതൃത്വത്തിലുള്ള യുണൈറ്റഡ് കൺസർവേറ്റീവ് സർക്കാർ യാതൊരു ദീർഘവീക്ഷണവുമില്ലാതെയാണ് ഇത്രയും വലിയ മരുന്ന് ശേഖരം വാങ്ങിക്കൂട്ടിയതെന്ന ആരോപണവുമായി പ്രതിപക്ഷമായ എൻ.ഡി.പി രംഗത്തെത്തി. ഈ മരുന്ന് ഇടപാടിൽ അഴിമതിയുണ്ടോ എന്നറിയാൻ ആർ.സി.എം.പിയും ആൽബർട്ട ഓഡിറ്റർ ജനറലും അന്വേഷണം നടത്തുകയാണ്‌.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!